അഞ്ചുവയസുകാരിയുടെ കൊലപാതകം… ശക്തമായ ജനരോഷത്തെ തുടര്‍ന്ന് പോലീസ് പ്രതിയുമായി തിരികെ പോയി

Advertisement

ആലുവയില്‍ അഞ്ചുവയസുകാരിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് തെളിവെടുപ്പിനായി പ്രതിയായ അസ്ഫാക്കിനെ പോലീസ് എത്തിച്ചു. എന്നാല്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് പ്രതിയുമായി തിരികെ പോയി.
മൃതദേഹം കണ്ടെത്തിയ മാലിന്യ കൂമ്പാരത്തിനടത്ത് പ്രതിയെ എത്തിച്ചാണ് പൊലീസ് തെളിവെടുപ്പിനു ശ്രമിച്ചത്. ശക്തമായ ജനരോഷം കണക്കിലെടുത്ത് പൂര്‍ണമായി തെളിവെടുപ്പ് നടത്താനാകാതെ പ്രതിയെയും കൊണ്ട് പൊലീസ് തിരികെ മടങ്ങി.
ഫൊറന്‍സിക് വിദഗ്ധരടക്കം സ്ഥലത്തെത്തി പരിശോധന തുടരുകയാണ്. കുട്ടിയുമായി മാര്‍ക്കറ്റിന്റെ പരിസരത്തേക്ക് പ്രതി പോകുന്നതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Advertisement