തൃശ്ശൂരിൽ മീൻ പിടിക്കാൻ പോയ യുവാവിനെ വഞ്ചി മറിഞ്ഞ് കാണാതായി; തെരച്ചിൽ തുടരുന്നു

Advertisement

തൃശ്ശൂർ: പടിയൂർ കെട്ടിച്ചിറയിൽ വഞ്ചി മറിഞ്ഞ് കാണാതായ യുവാവിനായി തെരച്ചിൽ തുടരുന്നു. കല്ലേറ്റുങ്കര സ്വദേശി പ്രണവിനെയാണ്(18) കാണാതായത്. പുലർച്ചെ സുഹൃത്തിനൊപ്പം വഞ്ചിയിൽ മീൻ പിടിക്കാന് പോയപ്പോഴാണ് അപകടം. കെട്ടിച്ചിറ ബണ്ടിന് സമീപത്താണ് വഞ്ചി മറിഞ്ഞത്. ഫയർ ഫോഴ്‌സും നാട്ടുകാരും തെരച്ചിൽ നടത്തുകയാണ്.

Advertisement