തലസ്ഥാനത്ത് ലഹരിവേട്ടക്കിറങ്ങിയ പൊലീസിന്‍റെ വാഹനവുമായി ലഹരി സംഘം കടന്നു

Advertisement

തിരുവനന്തപുരം. തലസ്ഥാനത്ത് ലഹരിവേട്ടക്കിറങ്ങിയ പൊലീസിന്‍റെ വാഹനവുമായി ലഹരി സംഘം കടന്നു. അപകടമുണ്ടായതിനാല്‍ പിടികൂടാനായി. ജീപ്പ് മതിലില്‍ ഇടിച്ചുകയറി.

പാറശാല സ്റ്റേഷനിലെ പോലീസ് ജീപ്പുമായിട്ടാണ് സംഘം രക്ഷപെടാൻ ശ്രമിച്ചത്. കഞ്ചാവ് സംഘത്തെ പിടികൂടാൻ പട്രോളിംഗ് നടത്തുന്നതിനിടയിലായിരുന്നു സംഭവം. പോലീസ് പരിശോധനയ്ക്ക് ഇറങ്ങിയപ്പോൾ സംഘം ജീപ്പുമായി രക്ഷപെടാൻ ശ്രമിച്ചു

പോലീസുകാർ സംഘത്തെ ബൈക്കിൽ പിന്തുടർന്നു. നിയന്ത്രണം തെറ്റി ലഹരി സംഘം സഞ്ചരിച്ച പോലീസ് ജീപ്പ് ആലമ്പാറയ്ക്ക് സമീപത്തുള്ള മതിലിൽ ഇടിച്ചു കയറി. സംഘത്തിലുള്ള ഒരാളെ നാട്ടുകാർ ചേർന്ന് പിടികൂടി പോലീസിൽ ഏൽപ്പിച്ചു. മറ്റുള്ളവർക്കായി പോലീസ് അന്വേഷണം ആരംഭിച്ചു

Advertisement