Advertisement
ഉമ്മൻ ചാണ്ടിക്ക് അനുശോചനം അർപ്പിച്ച് നടനും മിമിക്രി കലാകാരനുമായ കോട്ടയം നസീർ. ഒരു മുതിർന്ന നേതാവ് എന്നതിലുപരി സഹോദരതുല്യമായ ഒരു ബന്ധം തന്നോട് ഉമ്മൻചാണ്ടി എന്നും കാണിച്ചിരുന്നു താരം പറഞ്ഞു. വിമർശനങ്ങളും നർമ്മവും നന്നായി ആസ്വദിക്കുന്ന ആളാണ് അദ്ദേഹം. അദ്ദേഹത്തെ അനുകരിക്കുന്നതിൽ നേരിട്ടു അഭിനന്ദിച്ചിട്ടുണ്ടെന്നും താരം പറഞ്ഞു.
എന്നാൽ രോഗം മൂലം അദ്ദേഹത്തിന്റെ ശബ്‌ദം ഇടറി തുടങ്ങിയതോടെ കഴിഞ്ഞ കുറച്ചു നാളുകളായി അദ്ദേഹത്തെ പൊതുവേദികളിൽ അനുകരിക്കാറില്ലെന്നും കോട്ടയം നസീർ പറഞ്ഞു. അദ്ദേഹത്തിന്റെ വേർപാടിൽ അതീവ ദുഖമുണ്ടെന്നും ഇനി ഒരിക്കലും അദ്ദേഹത്തിന്റെ ശബ്‌ദം അനുകരിക്കില്ലെന്നും താരം മാധ്യമങ്ങളോട് വെളിപ്പെടുത്തി.