മദ്യപിച്ചെത്തിയ അച്ഛന്‍ 12 കാരനെ വെട്ടി പരിക്കേല്‍പ്പിച്ചു

തൃശൂര്‍: മദ്യപിച്ചെത്തിയ അച്ഛന്‍ 12 കാരനെ വെട്ടി പരിക്കേല്‍പ്പിച്ചു. തൃശൂര്‍ പനമ്പിള്ളിയിലാണ് സംഭവം. രാവിലെ 10 മണിയോടെ വാനത്ത് വീട്ടില്‍ പ്രഭാതാണ് മകന്‍ ആനന്ദ കൃഷ്ണനെ വെട്ടിയത്. കഴുത്തിന് പരിക്കേറ്റ കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നില ഗുരുതരമല്ല. പിതാവിനെ വിയ്യൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.

Advertisement