കെഎസ്ആർടിസിയിൽ പ്രതിസന്ധി: സിഎംഡി ബിജു പ്രഭാകർ അവധിയിൽ പ്രവേശിക്കുമെന്ന് സൂചന

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പ്രതിസന്ധി രൂക്ഷം. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി സിഎംഡി ബിജു പ്രഭാകർ അവധിയിൽ പ്രവേശിക്കുമെന്ന് സൂചന. കെഎസ്ആർടിസി നേരിടുന്ന പ്രശ്നങ്ങൾ സമൂഹമാധ്യമത്തിലൂടെ വിശദീകരിക്കാനും അദ്ദേഹം തയാറെടുക്കുന്നുണ്ട്.

ഇന്ന് വൈകിട്ട്അഞ്ച്മുതൽ കെഎസ്ആർടിസിയുടെ ഔദ്യോഗിക ഫെയ്സ്ബുക് േപേജിലൂടെ അഞ്ച് ദിവസങ്ങളിലായി കെഎസ്ആർടിസി നേരിടുന്ന പ്രശ്നങ്ങൾ വിശദീകരിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

Advertisement