ശമ്പളം കിട്ടാത്തതിനാൽ പെട്രോളടിക്കാൻ പോലും കാശില്ല:മൂന്ന് ദിവസം തൂമ്പ പണിക്ക് പോകാൻ അവധിക്ക് അപേക്ഷിച്ച് കെഎസ്ആർടിസി ഡ്രൈവർ

Advertisement

ചാലക്കുടി .ശമ്പളം കിട്ടാത്തതിനാൽ പെട്രോളടിക്കാൻ പോലും കാശില്ല.ഇതിനാൽ മൂന്ന് ദിവസം തൂമ്പ പണിക്ക് പോകാൻ അവധിക്ക് അപേക്ഷ നൽകി കെഎസ്ആർടിസി ഡ്രൈവർ.കെഎസ്ആർടിസി ചാലക്കുടി ഡിപ്പോയിലെ ഡ്രൈവർ എം.സി അജുവിന്റെ അവധി അപേക്ഷ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കയാണ്.സാർ,സാലറി വരാത്തതിനാൽ ഡ്യൂട്ടിക്ക് വരുവാൻ വണ്ടിയിൽ പെട്രോളില്ല.പെട്രോൾ നിറയ്ക്കുവാൻ കയ്യിൽ പണവുമില്ല.ആയതിനാൽ വട്ടച്ചെലവിനുള്ള പണത്തിനായി ഈ മാസം 13,14,15 തീയതികളിൽ തൂമ്പ പണിക്ക് പോവുകയാണ്.ഇതിനായി അവധി അനുവദിക്കണം എന്നിങ്ങനെ പോകുന്നു കത്തിലെ പരാമർശം.ഏതായാലും ഈ അപേക്ഷയിലൂടെ പുറത്തു വരുന്നത് പകലന്തിയോളം കെഎസ്ആർടിസക്ക് വേണ്ടി പണിയെടുത്തിട്ടും കൃത്യമായി ശമ്പളം ലഭിക്കാത്ത ആയിരക്കണക്കിന് ജീവനക്കാരുടെ
ദൈന്യതയാർന്ന മുഖമാണ്.

Advertisement