കൂത്തുപറമ്പിൽ കെഎസ്ആർടിസി ബസ് മതിലിലേക്ക് ഇടിച്ചുകയറി; പത്ത് പേർക്ക് പരുക്ക്

Advertisement

കണ്ണൂർ: കൂത്തുപറമ്പ് കൈതേരിയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് 10 പേർക്ക് പരുക്ക്. നിയന്ത്രണം വിട്ട ബസ് മതിലിൽ ഇടിച്ച് നിൽക്കുകയായിരുന്നു. പരുക്കേറ്റവരെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂരിൽ നിന്ന് മാനന്തവാടിയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.
 

Advertisement