വടക്കഞ്ചേരിയില്‍ ഇരുചക്രവാഹന യാത്രികന്‍ വയോധികയുടെ മാലകവര്‍ന്നു

Advertisement

പാലക്കാട്. വടക്കഞ്ചേരിയില്‍ വയോധികയുടെ മാലകവര്‍ന്ന് ഇരുചക്രവാഹന യാത്രികന്‍ കടന്നു.പന്നിയങ്കര വാമല ഭാഗത്ത് വച്ച് മാലകവര്‍ന്ന പ്രതി തൃശൂര്‍ ഭാഗത്തേക്ക് കടന്നതായാണ് സൂചന.പ്രതിയുടെ ചിത്രങ്ങള്‍പുറത്ത് വിട്ട പൊലീസ് ഈ റൂട്ടില്‍ അന്വേഷണം തുടങ്ങി


ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സ്‌കൂട്ടറിലെത്തിയയാള്‍ വയോധികയുടെ മാല പൊട്ടിച്ച് രക്ഷപ്പെട്ടത്.പന്നിയങ്കര വാമല ഭാഗത്ത് വെച്ചായിരുന്നു സംഭവം.പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് പ്രതിയുടെതെന്ന് സംശയിക്കുന്ന ചിത്രങ്ങള്‍ പൊലീസിന് ലഭിച്ചു..

മാല നഷ്ടമായ ശേഷം വയോധിക പരിഭ്രാന്തിയില്‍ ഓടിയെത്തി സഹായമഭ്യര്‍ത്ഥിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം…

പന്നിയങ്കര ടോള്‍ കടന്ന് തൃശ്ശൂര്‍ ഭാഗത്തേക്ക് പോകുന്ന റോഡില്‍ വലതുവശത്തേക്കാണ് മോഷ്ടാവ് കടന്നുപോയത്..ഇയാള്‍ക്ക് വേണ്ടിയുളള അന്വേഷണം വടക്കഞ്ചേരി പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്..പ്രതിയെക്കുറിച്ച് സൂചന ലഭിക്കുന്നവര്‍ വടക്കഞ്ചേരി പൊലീസില്‍ വിവരമറിയിക്കണം…

Advertisement