നിയമസഭ കയ്യാങ്കളി കേസിൽ ക്രൈം ബ്രാഞ്ച് ആവശ്യപ്രകാരം തുടരന്വേഷണം അനുവദിച്ചു കോടതി

തിരുവനന്തപുരം .വിചാരണ വൈകിപ്പിക്കാൻ ബോധപൂർവ്വം ശ്രമമെന്ന വിമര്‍ശനത്തിനിടെ നിയമസഭ കയ്യാങ്കളി കേസിൽ ക്രൈം ബ്രാഞ്ച് ആവശ്യപ്രകാരം തുടരന്വേഷണം അനുവദിച്ചു.
60 ദിവസത്തിനുള്ളിൽ തുടരന്വേഷണം പൂർത്തിയാക്കണമെന്ന നിർദ്ദേശത്തോടെ
തിരുവനന്തപുരം സിജെഎം കോടതിയാണ് അനുവദിച്ചത്.വിചാരണ തുടങ്ങാനിരിക്കെ
തുടരന്വേഷണം ആവശ്യപ്പെട്ടു പോലീസ് തന്നെ കോടതിയെ സമീപിച്ചത് വിവാദമായിരുന്നു.

വിചാരണ തീയതി നിശ്ചയിക്കാനിരിക്കെ പോലീസിന്റെ അസാധാരണ നീക്കം വിമർശനങ്ങൾക്ക് വഴി വെച്ചിരുന്നു.
കേസില്‍ ഒട്ടേറെ വസ്തുതകള്‍ ഇനിയും അന്വേഷിക്കണമെന്നായിരുന്നു ഹർജിയിൽ പോലീസ് ആവശ്യപ്പെട്ടത്.40 വൂണ്ട് സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നുവെങ്കിലും 9പേരെ മാത്രമാണ് സാക്ഷികളാക്കിയത്.
ഇതടക്കം വീണ്ടും പരിശോധിക്കണമെന്നായിരുന്നു ആവശ്യം.
പ്രതികളിലൊരാളായ കെ അജിത് തുടരന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പിക്ക് നല്‍കിയ അപേക്ഷ ഇപ്പോഴാണ് എ.ഡി.ജി.പി വഴി ലഭിച്ചതെന്നാണ് വൈകിയ വേളയിൽ ഹര്‍ജി നല്‍കിയതിന് പ്രോസിക്യൂഷന്‍ കോടതിയില്‍ നല്‍കിയ വിശദീകരണം.
അനുബന്ധ കുറ്റപത്രം എന്ന പ്രയോഗത്തിൽ കോടതി ചൊടിച്ചിരുന്നെങ്കിലും തുടരന്വേഷണത്തിനു അനുവദിച്ചു.
അറുപതു ദിവസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കണമെന്നും കർശന നിർദ്ദേശമുണ്ട്.വിചാരണ വൈകിപ്പിക്കാൻ ബോധപൂർവ്വം ശ്രമം നടക്കുന്നുവെന്ന പ്രതിപക്ഷ ആക്ഷേപത്തിനിടെയാണ്
പുതിയ നീക്കങ്ങൾ.നേരത്തെ തുടന്വേഷണം ആവശ്യപ്പെട്ട് മുന്‍ ഇടത് വനിതാ എം.എല്‍.എമാര്‍ നല്‍കിയ ഹര്‍ജി അവര്‍ തന്നെ പിന്‍വലിച്ചിരുന്നു.തുടരന്വേഷണത്തിന്
അനുമതി ലഭിച്ചതോടെ മന്ത്രി വി.ശിവൻകുട്ടി അടക്കമുള്ള പ്രതികൾക്ക് താത്‌കാലിക ആശ്വാസമായി.

Advertisement