നീറ്റ് മാര്‍ക്ക് തിരുത്തി പ്രവേശനത്തിന് ശ്രമിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും

Advertisement

കടയ്ക്കല്‍. നീറ്റ് മാര്‍ക്ക് തിരുത്തി പ്രവേശനത്തിന് ശ്രമിച്ച ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ പൊലീസ് ഇന്ന് കസ്റ്റഡിയില്‍ വാങ്ങും ഡി.വൈ.എഫ്.ഐ. മടത്തറ മേഖലാ കമ്മിറ്റി അംഗവും ബാലസംഘം കടയ്ക്കല്‍ ഏരിയ കോ-ഓര്‍ഡിനേറ്ററുമായ മടത്തറ ഒഴുകുപാറ ഖാന്‍ മന്‍സിലില്‍ സെമിഖാനാണ് (21) തട്ടിപ്പു നടത്തിയതിന് അറസ്റ്റിലായത്.

2021-22 നീറ്റ് പരീക്ഷയില്‍ യോഗ്യത നേടാതിരുന്ന സെമിഖാന്‍ സ്‌കോര്‍ഷീറ്റില്‍ കൂടുതല്‍ മാര്‍ക്കും ഉയര്‍ന്ന സ്‌കോറും കിട്ടിയതായി കൃത്രിമരേഖ ഉണ്ടാക്കി പ്രവേശനം കിട്ടാതിരുന്നതിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
. കോടതി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. സംഭവത്തില്‍ റൂറല്‍ എസ്പി നേരിട്ട് അന്വേഷണം നടത്താന്‍ ഉത്തരവിടുകയും ചെയ്തു. പൊലീസ് അന്വേഷണത്തില്‍ ഇയാള്‍ക്ക് 16 മാര്‍ക്ക് മാത്രമാണ് കിട്ടിയതെന്ന് കണ്ടെത്തി.
ഇയാളുടെ കേസിലുള്ള അന്വേഷണവും അറസ്റ്റും കര്‍ശനമായി രഹസ്യമായി നടത്താനായിരുന്നു നിര്‍ദ്ദേശം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ ശേഷം മാത്രമാണ് വിവരം പുറത്തറിയുന്നത്.

6

Advertisement