ഏക സിവില്‍കോഡ് ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിനുള്ള മുന്നൊരുക്കമാണെന്ന്എം വി ഗോവിന്ദന്‍,ശക്തിധരന്റെ ആരോപണങ്ങള്‍ സ്വയം എരിഞ്ഞടങ്ങും

Advertisement

തിരുവനന്തപുരം . ഏക സിവില്‍കോഡ് ഹിന്ദുത്വ അജണ്ട നടപ്പാക്കുന്നതിനുള്ള മുന്നൊരുക്കമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ഏക സിവില്‍ കോഡ് വിഷയത്തില്‍ കോണ്‍ഗ്രസിന്റേത് അവസരവാദപരമായ നിലപാടാണ്. കോഡ് നടപ്പാക്കാനുള്ള നീക്കത്തിനെതിരെ സംസ്ഥാനത്ത് സെമിനാറുകള്‍ സംഘടിപ്പിക്കും. ആദ്യസെമിനാര്‍ ഈ മാസം കോഴിക്കോട് നടക്കും. സമസ്ത അടക്കമുള്ളവരെ സെമിനാറിലേക്ക് ക്ഷണിക്കും. യുഡിഎഫിന്റെ ഭാഗമായ ലീഗിനെ ക്ഷണക്കില്ല. പങ്കെടുക്കണോ എന്നു അവര്‍ തീരുമാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൈതോല പായയില്‍ ഉന്നത സിപിഎം നേതാവ് പണം കടത്തിയെന്ന ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി. ശക്തിധരന്റെ ആരോപണം മുഖവിലക്കെടുക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോ ആരോപണ വിധേയനായ നിഖില്‍ തോമസിനെ ന്യായീകരിച്ചത് ശരിയായില്ല. കെ.സുധാകരനും വി.ഡി.സതീശനുമെതിരായ കേസുകള്‍ രാഷ്ട്രീയ പ്രേരിതമല്ലെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

മൂന്നുദിവസം നീണ്ടു നിന്ന സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്കു ശേഷമായിരുന്നു സെക്രട്ടറി എം.വി.ഗോവിന്ദന്‍ പാര്‍ട്ടിക്കെതിരായ ആരോപണങ്ങളില്‍ നിലപാട് വ്യക്തമാക്കിയത്. ജി.ശക്തിധരന്റെ ആരോപണങ്ങള്‍ സ്വയം എരിഞ്ഞടങ്ങും. അവരെല്ലാം സിപിഎം വിരുദ്ധചേരിയിലെ മുന്‍നിര വലതുപക്ഷക്കാരാണെന്നും എം.വി.ഗോവിന്ദന്‍ പറഞ്ഞു.

നിഖില്‍ തോമസിനെ ന്യായീകരിച്ച പി.എം.ആര്‍ഷോയുടെ നിലപാട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി തള്ളി.
മാധ്യമങ്ങള്‍ക്കെതിരേയും രൂക്ഷമായ വിര്‍ശനമാണ് എം.വി.ഗോവിന്ദന്‍ ഉന്നയിച്ചത്. കോണ്‍ഗ്രസ്-കെഎസ്.യു നേതാക്കള്‍ക്കെതിരായ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കുന്നില്ല. പി.ജയരാജനേയും ടിവി രാജേഷിനേയും കള്ളക്കേസില്‍ കുടുക്കിയതാണെന്ന് കോണ്‍ഗ്രസ് നേതാവു തന്നെ വെളിപ്പെടുത്തി. കെ.സുധാകരനും വി.ഡി.സതീശനുമെതിരായ കേസുകളില്‍ സര്‍ക്കാരിന് പങ്കില്ലെന്നും എം.വി.ഗോവിന്ദന്‍ വിശദീകരിച്ചു

Advertisement