മത്സ്യബന്ധനത്തിനിടെ വെള്ളത്തിൽ വീണ തൊഴിലാളിയെ കാണാതായി

Advertisement

കൊച്ചി.മത്സ്യബന്ധനത്തിനിടെ വെള്ളത്തിൽ വീണ തൊഴിലാളിയെ കാണാതായി. പുതുവൈപ്പ് പാലശ്ശേരി വീട്ടിൽ ജോഷി – 62 യെ ആണ് കാണാതായത്. വ്യാഴാഴ്ച രാത്രി കൊച്ചി അഴിമുഖത്ത് എൽ എൻജി ടെർമിനലിനടുത്തുവച്ചാണ് അപകടം ഉണ്ടായത്. മൂന്ന് മത്സ്യ തൊഴിലാളികൾ ചേർന്ന് മത്സ്യബന്ധനം നടത്തുന്ന ചെറുവള്ളത്തിൽ നിന്നാണ് വെള്ളത്തിലേക്ക് വീണത്. കൂടെയുണ്ടായിരുന്നവർ രക്ഷാപ്രവർത്തനത്തിനു മുതിർന്നെങ്കിലും ഫലമുണ്ടായില്ല. കോസ്റ്റൽ പോലീസും, മറൈൻ എൻഫോഴ്സ്മെന്റും തെരച്ചിൽ ഇപ്പോഴും തുടരുന്നുണ്ട്.

Advertisement