ആവണിപൂത്താലം,ഓണത്തിന് ഒരു വട്ടി ബന്തിപ്പൂവ് പദ്ധതി തുടങ്ങി

Advertisement

മാവേലിക്കര. ആവണിപൂത്താലം എന്ന പേരിൽ ഓണത്തിനാവശ്യമായ
പൂക്കൾ സ്വന്തമായി കൃഷി ചെയ്ത് ഉല്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആലപ്പുഴ ജില്ലയിൽ നടപ്പാക്കുന്ന പദ്ധതിയുടെ ജില്ലാതല ഉൽഘാടനം മാവേലിക്കര ബോയ്സ് ഹയർസെക്കന്ററി സ്ക്കൂളിൽ നടന്നു.
ആലപ്പുഴ ജില്ലയിലെ ഹയർസെക്കന്ററി നാഷണൽ സർവ്വീസ് സ്ക്കീമിന്റെ നേതൃത്വത്തിലാണ് തൊണ്ണൂറു സ്കൂളുകളിൽ ഈ രചനാത്മക പദ്ധതി നടപ്പാക്കുന്നത്. ജില്ലാ പ്രോഗ്രാം കൺവീനർ അശോക് കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സ്ക്കൂൾ വളപ്പിൽ പുഷ്പതൈ നട്ടു കൊണ്ട് ആകാശവാണി മുൻ കാർഷികവിഭാഗം പ്രോഗ്രാം എക്സിക്യൂട്ടീവ് മുരളീധരൻ തഴക്കര ജില്ലാതല ഉൽഘാടനം നിർവഹിച്ചു. മാവേലിക്കര നഗരസഭ വൈസ് ചെയർപേഴ്സൺ ലളിതാ രവീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി.


സ്ക്കൂൾ പ്രിൻസിപ്പൽ
പുഷ്പ രാമചന്ദ്രൻ , ഹെഡ്മിസ്ട്രസ്സ് ശ്രീലത,
ക്ലസ്റ്റർ കോ-ഓർഡിനേറ്റർ
ഷിജു മാത്യു , എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ആർ ബിന്ദു,
സ്റ്റാഫ് പ്രതിനിധി ചന്ദ്രമോഹൻ, വോളന്റിയർ ശിവദ ആർ നായർ
എന്നിവർ പ്രസംഗിച്ചു. അത്തപൂക്കളമൊരുക്കി ഓണത്തെ വരവേല്ക്കാൻ നമ്മുടെ മണ്ണിന്റെ മണമുള്ള പൂക്കളിലൂടെ സ്വാശ്രയത്വത്തിലേക്ക് എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
സഹപാഠിക്കൊരു വീട് – എന്ന ഉദ്ദേശത്തോടെ . പൂകൃഷിയിലൂടെ ലഭ്യമാകുന്ന പണം ഉപയുക്തമാക്കുക എന്ന ഉദാത്ത ലക്ഷ്യത്തിലാണ് മാവേലിക്കര ബോയ്സ് സ്ക്കൂളിൽ വിപുലമായ തോതിൽ ഓണത്തിന് വിളവെടുക്കാൻ പാകത്തിൽ ബന്തിയും കുറ്റിമുല്ലയും കൃഷി ചെയ്യാനുളള മുന്നൊരുക്കങ്ങൾ നടത്തുന്നത്.

Advertisement