ഷൂട്ടിംഗിനിടെ നടൻ പൃഥിരാജിന് പരിക്ക്; നാളെ ശസ്ത്രക്രിയ

Advertisement

കൊച്ചി :സിനിമാ ഷൂട്ടിംഗിനിടെ നടൻ പൃഥ്വിരാജിന് കാലിനു പരുക്കേറ്റു. ഇടുക്കി മറയൂരിൽ ‘വിലായത്ത് ബുദ്ധ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണു അപകടം. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച പൃഥ്വിയെ നാളെ ശസ്ത്രക്രിയ‌യ്ക്കു വിധേയനാക്കും. മറയൂർ ബസ് സ്റ്റാൻഡിൽ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ പൃഥ്വിരാജ് തെന്നി വീഴുകയായിരുന്നു.

കെഎസ്ആർടിസി ബസ്സിനകത്തുള്ള സംഘട്ടനമാണു ചിത്രീകരിച്ചുകൊണ്ടിരുന്നത്. രാവിലെ 10.30 നായിരുന്നു അപകടം. തുടർന്ന് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതിനുശേഷം വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലേക്കു കൊണ്ടുപോവുകയായിരുന്നു.  മറയൂരിലെ ചന്ദനക്കൊള്ളയുമായി ബന്ധപ്പെട്ട കഥ പറയുന്ന ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. കുറച്ചു മാസങ്ങളായി മറയൂരിലാണു സിനിമയുടെ ചിത്രീകരണം നടക്കുന്നത്.

Advertisement