പട്ടി കുറുകെ ചാടിയപ്പോള്‍ ബൈക്ക് നിയന്ത്രണം തെറ്റി കണ്ടയ്‌നര്‍ ലോറിക്ക് അടിയിലേക്ക് വീണ് യുവാവ് മരിച്ചു

Advertisement

കൊച്ചി: പട്ടി റോഡിന് കുറുകെ ചാടി ബൈക്ക് യാത്രക്കാരന്‍ മരിച്ചു. എറണാകുളം കോതാടാണ് അപകടം. മൂലമ്ബള്ളി സ്വദേശി സാള്‍ട്ടന്‍(24) ആണ് മരിച്ചത്.

പട്ടി കുറുകെ ചാടിയപ്പോള്‍ ബൈക്ക് നിയന്ത്രണം തെറ്റി കണ്ടയ്‌നര്‍ ലോറിക്ക് അടിയിലേക്ക് വീഴുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചുതന്നെ യാത്രക്കാരന്‍ മരിച്ചു. ഈ മേഖലയില്‍ നായശല്യം രൂക്ഷമാണ്. വാരാപ്പുഴ പൊലീസ് സംഘം സ്ഥലത്തെത്തി നടപടികള്‍ തുടരുകയാണ്.

Advertisement