കെഎസ് യു നേതാവും വ്യാജ സർട്ടിഫിക്കറ്റ് കുരുക്കിൽ

Advertisement

തിരുവനന്തപുരം.വ്യാജ രേഖ വിവാദത്തിൽ എസ്.എഫ്.ഐ പ്രതിരോധത്തിലായിരിക്കെ കെ.എസ്. യു നേതാവും വ്യാജ സർട്ടിഫിക്കറ്റ് കുരുക്കിൽ.
കെ.എസ്.യു സംസ്ഥാന കൺവീനർ അൻസിൽ ജലീലിന്റെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമെന്നാണ് കേരള സർവകലാശാല കണ്ടെത്തൽ.അൻസിലിന്റെ സർട്ടിഫിക്കറ്റലെ ഒപ്പ്,സീൽ,രജിസ്റ്റർ നമ്പർ എന്നിവ യഥാർത്ഥമല്ലെന്നു സർവകലാശാല കണ്ടെത്തി.പരീക്ഷ കൺട്രോളറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സർവകലാശാല രജിസ്ട്രാർ സംസ്ഥാന പോലീസ് മേധാവിക്കു പരാതി നൽകി.
എസ് എഫ് ഐ നേതാവ് നിഖിൽ തോമസിനെതിരായ പരാതിക്കോപ്പമാണ് അൻസിലിനെതിരെയും പരാതി നൽകിയത്.

Advertisement