സംസ്ഥാന എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം: സംസ്ഥാന എഞ്ചിനീയറിങ് റാങ്ക് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും. വൈകിട്ട് മൂന്നു മണിക്ക്‌ തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ ഉന്നതവിദ്യാഭ്യാസ – സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു റാങ്ക് ലിസ്റ്റ് പ്രഖ്യാപിക്കും. 

2023-24 അധ്യയന വർഷത്തെ സംസ്ഥാന എഞ്ചിനീയറിങ് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ 2023 മെയ് 17നാണ് നടന്നത്. മൂല്യനിർണ്ണയത്തിന് ശേഷം പ്രവേശനപരീക്ഷയുടെ സ്‍കോർ 2023 മെയ് 31ന് പ്രസിദ്ധീകരിച്ചിരുന്നു. യോഗ്യതാപരീക്ഷയുടെ മാർക്കുകൾ കൂടി സമീകരിച്ചുകൊണ്ടുള്ള റാങ്ക് ലിസ്റ്റാണ് പ്രസിദ്ധപ്പെടുത്തുന്നത്.

Advertisement