വാഹനപരിശോധന ഇനി ഇങ്ങനെയേ പാടുള്ളുവെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Advertisement

തിരുവനന്തപുരം. വാഹനപരിശോധനയില്‍ നിര്‍ദേശവുമായി മനുഷ്യാവകാശ കമ്മീഷന്‍. അപകട സാധ്യതയുള്ള വളവുകളില്‍ പരിശോധന പാടില്ല.

വീതി കുറഞ്ഞ റോഡുകളിലും പരിശോധന ഒഴിവാക്കണമെന്നാണ് നിര്‍ദേശം.

അഴിയൂര്‍ പാലത്തിനടിയിലെ വാഹനപരിശോധന സംബന്ധിച്ച് അഴിയൂര്‍ ഗ്രാമപഞ്ചായത്ത് അംഗം സാലി പുനത്തില്‍ മനുഷ്യാവകാശകമ്മീഷനെ സമീപിച്ചിരുന്നു. അപകടകരമായ രീതിയിലാണ് ചോമ്ബാല പൊലീസ് വാഹനപരിശോധന നടത്തിയതെന്നും ഇതിനെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടാണ് ഗ്രാമപഞ്ചായത്ത് അംഗം മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയത്. ആ പരാതിയിലാണ് കമ്മീഷന്റെ ഉത്തരവ്.

കോഴിക്കോട് റൂറല്‍ എസ്പിക്കാണ് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് നല്‍കിയിരിക്കുന്നത്. അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന തരത്തില്‍ വളവുകളിലും വീതി കുറഞ്ഞ സ്ഥലങ്ങളിലും വാഹനപരിശോധന പാടില്ലെന്ന കര്‍ശനനിര്‍ദേശമാണ് ഉത്തരവില്‍ പറയുന്നത്. ആദ്യഘട്ടത്തില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പഞ്ചായത്ത് അംഗം പരാതി നല്‍കിയിരുന്നു. വീണ്ടും അതേ സ്ഥലത്ത് പൊലീസ് വാഹനപരിശോധന നടത്തിയപ്പോഴാണ് അദ്ദേഹം മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചത്.

Advertisement