നഗരത്തിൽ പട്ടാപ്പകൽ ഗർഭിണിക്ക് നേരെ ആക്രമണം

Advertisement

തിരുവനന്തപുരം. നഗരത്തിൽ പട്ടാപ്പകൽ ഗർഭിണിക്ക് നേരെ ആക്രമണം.
തമ്പാനൂരിലാണ് നെടുമങ്ങാട് സ്വദേശിയായ ഗർഭിണിയെ കടന്നു പിടിച്ചത്.ആക്രമണത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെട്ടു. യുവതി നൽകിയ പരാതിയിൽ തമ്പാനൂർ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സിസിറ്റിവി ദൃശ്യങ്ങൾ ശേഖരിച്ചു പരിശോധിച്ചു വരികയാണെന്നു പോലീസ് അറിയിച്ചു.
ജോലി ആവശ്യത്തിനായിട്ടാണ് യുവതി നഗരത്തിലെത്തിയത്.മാനസിക പ്രശ്നമയുള്ളയാളാണ് ആക്രമണത്തിന് പിന്നിലെന്നും സംശയമുണ്ട്.

Advertisement