‘എന്‍റെ പിഴ എന്‍റെ വലിയ പിഴ’ ,തെറ്റുപറ്റിയത് ആര്‍ഷോയ്ക്ക് അല്ലെന്ന് പ്രിന്‍സിപ്പല്‍

Advertisement

കൊച്ചി. മഹാരാജാസിലെ മാർക്ക്‌ ലിസ്റ്റ് വിവാദത്തിൽ നിലപാട് തിരുത്തി കോളേജ് അധികൃതർ. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി അർഷോ മൂന്നാം സെമസ്റ്ററിൽ പരീക്ഷയ്‌ക്ക് റജിസ്റ്റർ ചെയ്തെന്നും പറഞ്ഞ നിലപാട് കോളജ് തിരുത്തി.
ആർഷോയ്ക്ക് വീഴ്ച്ച സംഭവിച്ചിട്ടില്ലെന്ന് മഹാരാജാസ് പ്രിൻസിപ്പൽ ഡോ. വി എസ് ജോയ് വ്യക്തമാക്കി. ഗൂഢാലോചന ആരോപണത്തിൽ ഉറച്ച് നിൽക്കുകയാണ് എസ്എഫ്ഐ.

രാവിലെ പി എം ആർഷോയെ തള്ളിയ മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ മൂന്നാം സെമസ്റ്റർ പരീക്ഷ എഴുതാൻ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി രജിസ്റ്റർ ചെയ്തതായി അടിവരയിട്ട് പറഞ്ഞിരുന്നു.

പ്രിൻസിപ്പാളിനെ തള്ളി ആർഷോ രംഗത്ത് എത്തി. എസ്എഫ്ഐ ക്കെതിരെ ഗൂഡലോചന നടക്കുവെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണം. പിന്നാലെ മഹാരാജാസ് കോളേജ് പ്രിൻസിപ്പൽ മലക്കം മറിഞ്ഞു. ആർഷോക്ക് ക്‌ളീൻ ചീട്ട്.


മാർക്ക്‌ ലിസ്റ്റ് വിവാദത്തിൽ നടന്ന ഗൂഢാലോചന അന്വേഷിക്കണമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോ.എന്‍ഐസി സോഫ്റ്റ്‌ വെയറിന് സംഭവിച്ച പിഴവെന്നാണ് കോളേജ് അധികൃതർ ആവർത്തിക്കുന്നത്. എന്നാൽ ഇപ്പോഴും
അവ്യക്തത തുടരുന്നു . വിഷയത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാണ്.

Advertisement