ഭയം വേണ്ട ഒപ്പമുണ്ട്,വ്യാജരേഖ കേസിലും മാർക്ക് ലിസ്റ്റ് വിവാദത്തിലും എസ്എഫ്ഐ യെ പിന്തുണച്ച് സിപിഎം സംസ്ഥാന സെക്രട്ടറി

Advertisement

കൊച്ചി . മഹാരാജാസിലെ വ്യാജരേഖ കേസിലും മാർക്ക് ലിസ്റ്റ് വിവാദത്തിലും എസ്എഫ്ഐ – യെ പിന്തുണച്ച് സിപിഎം സംസ്ഥാന നേതൃത്വം. വിവാദങ്ങൾക്ക് പിന്നിൽ ഗൂഡലോചനയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എസ്എഫ്ഐ നേതാവിന്റെ മാർക്ക് ലിസ്റ്റ് വിവാദത്തിൽ
സർവ്വകലാശാലയ്ക്ക് തലയൂരാൻ കഴിയില്ലെന്ന് പ്രതിപക്ഷം. അന്വേഷണം ആവശ്യപ്പെട്ട് കെ എസ് യു- എബിവിപി സംഘടനകൾ ഗവർണർക്ക് പരാതി നൽകി.

മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ രേഖ ചമചതിലും, എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയുടെ മാർക്ക്‌ ലിസ്റ്റ് വിവാദത്തിലും പ്രതിരോധത്തിലാണ്
എസ്എഫ്ഐ. എന്നാൽ വിദ്യാർത്ഥി പ്രസ്ഥാനത്തെ പൂർണമായും പിന്തുണയ്ക്കുകയാണ് സിപിഎം. പി എം ആർഷോയുടെ മാർക്ക് വിവാദത്തിൽ ഗൂഢാലോചന നടന്നുവെന്നായിരുന്നു എം വി ഗോവിന്ദന്റെ ആരോപണം. വ്യാജ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് കേസിൽ അന്വേഷണം
നടക്കട്ടേയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പ്രതികരിച്ചു.

വ്യാജ ഡിഗ്രി ക്കാരെ ന്യായീകരിക്കുന്നത് സിപിഎം ന്റെ അപചയമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല
വിമർശിച്ചു. പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം.

മഹാരാജാസ് കോളേജിൽ നടന്ന തട്ടിപ്പുകൾക്ക് പിന്നിൽ വൻ ഗുഡാലോചന നടന്നിട്ടുണ്ടെന്ന് ചൂണ്ടി കാണിച്ച് KSU – എബിവിപി സംഘടനകൾ ഗവർണർക്ക് പരാതി നൽകി. സമഗ്ര അന്വേഷണം വേണമെന്നാണ് ആവശ്യം.

Advertisement