സി പി എം പാലക്കാട് ജില്ല സെക്രട്ടേറിയറ്റ് യോഗം ഇന്ന്,പി കെ ശശിക്കെതിരെ നടപടിയ്ക്ക് സാധ്യത

Advertisement

പാലക്കാട്. സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പങ്കെടുക്കുന്ന യോഗത്തിൽ നിർണായകമായ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് സൂചന. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശൻ്റെ അന്വേഷണ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ മുൻ എംഎൽഎ പി.കെ ശശിക്കെതിരെ നടപടിയ്ക്ക് സാധ്യതയുണ്ട്. ജില്ല സെക്രട്ടേറിയറ്റ് അംഗമായ പി.കെ ശശിയെ തരം താഴ്ത്തിയേക്കുമെന്നാണ് സൂചന. പി.കെ ശശിക്കെതിരെ പാർട്ടി ഫണ്ട്   തിരിമറി ഉൾപ്പെടെ നിരവധി പരാതികളാണ് ഉയർന്നിരിക്കുന്നത്. 


അതെ സമയം വിഭാഗീയ പ്രവർത്തനം രൂക്ഷമായ ചെർപ്പുളശ്ശേരി , പുതുശ്ശേരി, കൊല്ലങ്കോട് ഏരിയ കമ്മിറ്റി അംഗങ്ങൾക്കെതിരെയും നടപടിയുണ്ടാകും. നേരത്തെ ജില്ലയിലെ ‘ വിഭാഗീയതയെ കുറിച്ച് അന്വേഷിച്ച ആനാവൂർ നാഗപ്പൻ്റെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാകും നടപടി.

Advertisement