കൊച്ചി ഇൻഫോപാർക്കിൽ ബഹുനിലകെട്ടിടത്തിൽ വൻ തീപിടിത്തം; ആളുകൾ കുടുങ്ങിക്കിടക്കുന്നു

Advertisement

കൊച്ചി: കാക്കനാട് ഇൻഫോപാർക്കിനു സമീപം ബഹുനില കെട്ടിടത്തിന് തീപിടിച്ചു. പൊലീസ് സ്റ്റേഷനടുത്തുള്ള കെട്ടിടത്തിലാണ് തീപിടിത്തം.

കെട്ടിടത്തിനുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. ജീവനക്കാരിൽ ചിലർക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. തൃക്കാക്കര, ഗാന്ധി നഗർ ഫയർഫോഴ്സ് സംഘം തീയണക്കാൻ ശ്രമിക്കുന്നു.

വൈകുന്നേരം 6.30നാണ് തീപിടിത്തം ഉണ്ടായത്. ഷോർട് സർക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം. മൂന്നാം നിലയിലെ ശുചിമുറിയിൽ നിന്ന് തീ പടർന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.

Advertisement