ജില്ലാ റസ്‌ലിംഗ് ചാമ്പ്യൻഷിപ്പില്‍ എം എസ് എച്ച്എസ്എസ് മൈനാഗപ്പള്ളി ഒന്നാം ഓവറോൾ കരസ്ഥമാക്കി

Advertisement

കൊല്ലം. ജില്ലാ റസ്‌ലിംഗ് അസോസിയേഷൻ സംഘടിപ്പിച്ച 15 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ജില്ലാ റസ്‌ലിംഗ് ചാമ്പ്യൻഷിപ്പില്‍ എം എസ് എച്ച്എസ്എസ് മൈനാഗപ്പള്ളി ഒന്നാം ഓവറോൾ കരസ്ഥമാക്കി രണ്ടാം സ്ഥാനം എ പി എം ആവണീശ്വരവും മൂന്നാം സ്ഥാനം ജിഎച്ച്എസ് വയലയും കരസ്ഥമാക്കി

കെപിഎം എച്ച്എസ്എസ് റോഡുവിള സ്കൂളിൽ നടന്ന ചാംപ്യന്‍ ഷിപ്പില്‍ നൂറോളം കുട്ടികൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു .കായിക അധ്യാപകന്‍ പ്രമോദിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം സ്റ്റേറ്റ് വൈസ് പ്രസിഡണ്ട് ടൈറ്റോസ് ലൂക്കോസ് ഉദ്ഘാടനം ചെയ്തു. പരിശീലകന്‍ ഗിരീഷ് കായികാധ്യാപകന്‍ ജിഷ്ണു എന്നിവര്‍ പ്രസംഗിച്ചു.

Advertisement