കൊട്ടാരക്കര ആശുപത്രിയില്‍ കുത്തേറ്റ വനിതാഡോക്ടര്‍ മരിച്ചു

കൊട്ടാരക്കര. താലൂക്ക് ആശുപത്രിയിലെ അക്രമിയായ യുവാവിന്റെ ആക്രമണത്തില്‍ കുത്തേറ്റ ഡോക്റ്റർ മരിച്ചു

മരിച്ചത് കോട്ടയം സ്വദേശി വന്ദന ദാസ് (23). മാതാപിതാക്കളുടെ ഏകമകളാണ് വന്ദന. വന്ദനയുടെ നെഞ്ചിലും,പുറത്തുമായിരുന്നു. കുത്തേറ്റത്. കടുത്ത പ്രതിഷേധമെന്നു IMA സംസ്ഥാന വ്യാപക പ്രതിഷേധം നടത്തും

പണിമുടക്കിനു ആഹ്വാനം ചെയ്യും. ജോലിക്കിടെ ജീവൻ നഷ്ടമാകുന്നത് അംഗീകരിക്കാൻ കഴിയാത്ത കാര്യമെന്നും ഐഎംഎ നേതാക്കള്‍ പറഞ്ഞു.

വീട്ടിലെ വഴക്കിനിടെ പരുക്കേറ്റ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ച യുവാവ് ഡോക്ടറെയും പോലീസുകാരും ഉൾപ്പെടെ അഞ്ച് പേരെ കുത്തി പരിക്കേല്പിക്കുകയായിരുന്നു.

ഇന്ന് രാവിലെ 5 മണിയോടെയാണ് സംഭവം. വീട്ടിൽ ബഹളം വെച്ച് വഴക്കിട്ടതിനെ തുടർന്ന് ബന്ധുക്കളും അയൽവാസികളും ചേർന്ന് ആശുപത്രിയിലെത്തിച്ച പൂയപ്പള്ളി സ്വദേശി നെടുമ്പന യുപി സ്കൂളിലെ അധ്യാപകന്‍ സന്ദീപാണ് അക്രമം കാട്ടിയത്. ഇയാളെ പരിശോധിച്ച വനിതാ ഡോക്ടർ വന്ദനയെ മേശപ്പുറത്തിരുന്ന കത്രിക ഉപയോഗിച്ച് കഴുത്തിലും, പുറത്തും കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും. അക്രമം തടയാൻ ശ്രമിച്ച പോലീസുദ്യോഗസ്ഥൻ ഉൾപ്പെടെ മറ്റ് 4 പേരെയും യുവാവ് കുത്തി. ഇവരുടെ പരിക്ക് സാരമുള്ളതല്ല.
യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതി മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നാണ് വിവരം.

അതീവഗുരുതരനിലയിലാണ് വന്ദനയെ തിരുവനന്തപുരത്തെ സ്വകാര്യാശുപത്രിയേക്ക് എത്തിച്ചത്. മാരകമായ നിരവധികുത്തുകള്‍ ആണ് വന്ദനയ്ക്ക് ഏറ്റത്. നെഞ്ചിനേറ്റകുത്ത് ശ്വാസകേശത്തില്‍ മുറിവേല്‍പ്പിച്ചിരുന്നു. നട്ടെല്ലിന് ഏറ്റകുത്ത് സുഷുമ്നാനാഡിക്ക് പരുക്കുണ്ടാക്കിയെന്നാണ് സൂചന. കൊട്ടാരക്കരയില്‍ നിന്നും കൊണ്ടുപോകുമ്പോള്‍ തന്നെ നില അതീവ ഗുരുതരമായിക്കഴിഞ്ഞിരുന്നു.

സംഭവത്തെത്തുടര്‍ന്ന് സംസ്ഥാനവ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്ക് ആരംഭിച്ചു.

Advertisement