കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പുലര്‍ച്ചെ യുവാവിന്‍റെ അക്രമം,കുത്തേറ്റ് വനിതാ ഡോക്ടര്‍ ഗുരുതരനിലയില്‍

Advertisement

കൊട്ടാരക്കര. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പുലര്‍ച്ചെ യുവാവിന്റെ അക്രമം. ഡോക്ടറും പോലീസുദ്യോഗസ്ഥരുമുൾപ്പെടെ അഞ്ച് പേർക്ക് കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൗസ് സര്‍ജന്‍ ഡോ. വന്ദനയ്ക്കാണ് മാരകമായി നിരവധി കുത്തുകളേറ്റത്. നെഞ്ചിലും ശരീരത്തിന് പിന്നിലുമായി ആറോളം കുത്തുകളുണ്ട്. പൊലീസുകാരുടെ കുത്ത് മാരകമല്ലെന്നാണ് വിവരം.

പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് അക്രമണം നടത്തിയത്.കസ്റ്റഡിയിലെടുത്ത പ്രതിയെ വൈദ്യ പരിശോധനക്ക് എത്തിച്ചപ്പോഴായിരുന്നു അക്രമം. പുലര്‍ച്ചെ അഞ്ചുമണിക്കുശേഷമാണ് ആശുപത്രിയെ നടുക്കിയ അക്രമം നടന്നത്. എല്ലാവരെയും തലങ്ങുംവിലങ്ങും ആക്രമിച്ച യുവാവ്, പലരും ഓടിരക്ഷപ്പെട്ടപ്പോള്‍ നിസഹായയായി മുന്നില്‍പെട്ട ഡോക്ടറെ തറയില്‍ വീഴ്ത്തി കുത്തുകയായിരുന്നു. ഇടയ്ക്ക് രക്ഷിക്കാനെത്തിയ ആള്‍ ഇയാള്‍ പിടിച്ചുമാറ്റിയപ്പോള്‍ രക്ഷപ്പെടാന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ച ഡോക്ടറ പിന്നില്‍ മാരകമായികുത്തി വീഴ്ത്തി. കൂടുതല്‍ പൊലീസ് എത്തുംവരെ ആശുപത്രിയില്‍ സംഭീതാവസ്ഥ തുടര്‍ന്നു.. അസീസിയ മെഡിക്കല്‍കോളജില്‍ നിന്നുമുള്ള ഹൗസ് സര്‍ജനാണ് വന്ദന.

Advertisement