കൊട്ടാരക്കരയിൽ ഡോക്ടറെ കുത്തിയ പ്രതി അധ്യാപകൻ; ഡോക്ടർമാർ പണിമുടക്കിൽ

Advertisement

കൊട്ടാരക്കര: താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ വനിതാ ഡോക്ടറെ കുത്തി കൊലപ്പെടുത്തിയ പ്രതി
നെടുമ്പനയിലെ യുപി സ്കൂൾ അധ്യാപകൻ. പൂയപ്പള്ളി കുടവട്ടൂർ ശ്രീനിലയത്തിൽ എസ്. സന്ദീപിനെ (42) ആണ് ഇന്ന് രാവിലെ 5 മണിയോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പരിഭ്രാന്തി പരത്തി അക്രമം അഴിച്ചുവിട്ടത്.പുലർച്ചെ 4 മണിയോടെ വീട്ടിൽ ബഹളം ഉണ്ടാക്കിയതിനെ തുടർന്ന് പൂയപ്പള്ളി പൊലീസ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ട് വരികയായിരുന്നു.പരിശോധനയ്ക്കിടെ ഇയാൾ സർജിക്കൽ ബ്ലെയിഡ് കൊണ്ടാണ് ഡോക്ടർ ഉൾപ്പെടെ 5 പേരെ കുത്തിയത്.


ആശുപത്രിയിലെ ഹോം ഗാർഡ് അലക്സ് കുട്ടി, കൊട്ടാരക്കര പൊലീസ് സ്റ്റേഷനിലെ എസ്ഐ മണിലാൽ എന്നിവർക്കും കുത്തേറ്റു. ഡോ വന്ദന ദാസ്(23) തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ മരിച്ചു.
സംഭവത്തിൽ പ്രതിഷേധിച്ച് ഐ എം എ യുടെ നേത്രത്വത്തിൽ സമരം ആരംഭിച്ചു.ഡോക്ടർമാർക്കും ആരോഗ്യ പ്രവർത്തകർക്കും ശക്തമായ സുരക്ഷ നിയമനിർമ്മാണത്തിലൂടെ ഉറപ്പാക്കണമെന്നാണ് ഐ എം എ ആവശ്യപ്പെടുന്നത്.

Advertisement