തിരൂർ റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കാത്തതിൽ പ്രതിഷേധം

Advertisement

മലപ്പുറം. തിരൂർ റെയിൽവേ സ്റ്റേഷനിൽ വന്ദേ ഭാരത് ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കാത്തതിൽ പ്രതിഷേധം ശക്തം. മലപ്പുറത്തിനോടുള്ള ക്രൂരമായ വിവേചനമാണിതെന്ന് മുസ്ലീം ലീഗ് .പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാൻ സി.പി.എമ്മും.

വന്ദേ ഭാരതിന്റെ ആദ്യ ട്രയൽ റണ്ണിൽ തിരൂരിൽ 3മിനുട്ട് നിർത്തിയിരുന്നു. അന്ന് ബിജെപി പ്രവർത്തകർ മാലയിട്ട് സ്വീകരണവും നൽകി.
പക്ഷെരണ്ടാമത്തെ ട്രയൽ റണ്ണിൽ വന്ദേ ഭാരത് തിരൂരിൽ നിർത്തിയില്ല. ഇപ്പോൾ ഷെഡ്യൂൾ വന്നേപ്പോഴും തിരൂരിൽ സ്റ്റോപ്പില്ല. രാഷ്ട്രീയ താൽപര്യങ്ങൾ വെച്ചുള്ള വിവേചനമെന്ന് ആണ് മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം പറയുന്നത്

ബഹുജനങ്ങളെ അണിനിരത്തി ശക്തമായ സമരപരിപാടിയുമായി മുന്നോട്ട് പോകുമെന്ന് ഇടി മുഹമ്മദ് ബഷീർ എംപിയും പറഞ്ഞു.
ശക്തമായ പ്രതിഷേധമുയരണമെന്ന് കെ.ടി ജലീലും പ്രതികരിച്ചു.. ഡി.വൈ.എഫ് ഐയും യൂത്ത് ലീഗും തിരൂർ റെയിൽവേ സ്റ്റേഷനിലേയ്ക്ക് മാർച്ച് നടത്തി.

തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചില്ലെങ്കിൽ വരും ദിവസങ്ങളിലും പ്രതിഷേധം ശക്തമാക്കാനാണ് വിവിധ രാഷ്ട്രീയ പാർട്ടികളുടെ തീരുമാനം

Advertisement