ഓട്ടോറിക്ഷയില്‍ കയറുന്നതിനിടെ ദേഹത്തുമുട്ടി വീണതിന് വീട്ടമ്മയെ മധ്യവയസ്കൻ ചവിട്ടി വീഴ്ത്തി

തിരുവനന്തപുരം.ഓട്ടോറിക്ഷയില്‍ കയറുന്നതിനിടെ ദേഹത്തുമുട്ടി വീണതിന് വെള്ളനാട് നടുറോഡിൽ വീട്ടമ്മയെ മധ്യവയസ്കൻ ചവിട്ടി വീഴ്ത്തി.പരിക്കേറ്റ വെള്ളനാട് സ്വദേശി ശ്രീകുമാരി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.ഇവരെ ആക്രമിച്ച മധ്യവയസ്കനെ പോലീസ് കസ്റ്റഡിയിലെടുത്തു.

വെള്ളനാട് ജങ്ഷനിലാണ് പട്ടാപ്പകൽ ഈ അതിക്രമം നടന്നത്.ഓട്ടോ റിക്ഷയിൽ കയറുന്നതിനിടെ അപ്രതീക്ഷിതമായി മുന്നോട്ട് എടുത്തപ്പോൾ മധ്യവയസ്കനെ ദേഹത്തു മുട്ടി.ശ്രീകുമാരിയും മധ്യവയസ്കനും നിലത്തു വീണു.എന്നാൽ ഇതിൽ പ്രകോപിതനായി ചാടി എഴുന്നേറ്റ ഉടൻ ഇയാൾ ശ്രീകുമാരിയുടെ നടുവിൽ ചവിട്ടി വീഴ്ത്തുകയായിരുന്നു.

നടുവിന് പരിക്കേറ്റ ശ്രീകുമാരി വെള്ളനാട് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി.നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നു വെള്ളനാട് പോലീസ് മധ്യവയസ്കനെ കസ്റ്റഡിയിലെടുത്തു.
സംഭവത്തിൽ വെള്ളനാട് പോലീസ് അന്വേഷണം ആരംഭിച്ചു.സിസിടിവി ദൃശ്യങ്ങൾ പോലീസ്
ശേഖരിച്ചിട്ടുണ്ട്.

Advertisement