ലോകകപ്പ് മൽസരം കാണാൻ പോകുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ വിദ്യാർഥി മരിച്ചു

Advertisement

മലപ്പുറം.ലോകകപ്പ് മൽസരം കാണാൻ പോകുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ വിദ്യാർഥി മരിച്ചു. പെരുവള്ളൂരിൽ ഇന്നലെ അർധരാത്രിയാണ് അപകടം. പെരുവള്ളൂർ നജാത്ത് ഹയർ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥി മാവൂർ സ്വദേശി നാദിറാണ് മരിച്ചത്. ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്നതിനിടെ ഫുട്ബോൾ മൽസരം കാണാൻ രാത്രി പോവുബോഴാണ് അപകടം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി

Advertisement