പൊലീസ് വിചാരിച്ചാല്‍ നടക്കും, പട്ടാപ്പകല്‍ കവര്‍ച്ച നടത്തിയവരെ മണിക്കൂറുകള്‍ക്കകം തമിഴ്നാട്ടിലേക്കുള്ള യാത്രക്കിടെ പൊക്കി

Advertisement

മോഷണമുതലും ആയുധങ്ങളും കണ്ടെടുത്തു

തെന്മല/പാരിപ്പള്ളി. മോഷണ പരമ്പരയ്ക്കുശേഷം കവർച്ചാ സാധനങ്ങളുമായി തമിഴ്നാട്ടിലേക്കു കടന്നവർ പുളിയറയിൽ പിടിയി ലായി. മോഷ്ടിച്ച ബൈക്കിൽ ചാത്തന്നൂർ, പാരിപ്പള്ളി എന്നിവിടങ്ങളിൽ പകൽ മോഷണം നടത്തി കടന്ന തമിഴ്നാട് സ്വദേശികളായ മധുര പട്ടുതോപ്പു ചേക്കുടി സ്ട്രീറ്റിൽ സുരേഷ്, തൂത്തുക്കുടി മാപ്പിളയൂരണി വെസ്റ്റ് കാമരാജർനഗർ സ്വദേശി എഡ്വിൻ രാജ് (34) എന്നിവരാണ് കേരള-തമിഴ്നാ ട് പോലീസിന്റെ സംയുക്തനീക്ക ത്തിൽ പിടിയിലായത്. ഇവരുടെ പക്കൽനിന്ന് 1.18 ലക്ഷം രൂപയും 36 ഗ്രാം സ്വർണാഭരണങ്ങളും കവർച്ചയ്ക്ക് ഉപയോഗിച്ച കത്തി യും കമ്പികളും പിടിച്ചെടുത്തു.

പൊലീസ് എന്ന സംവിധാനം കാര്യക്ഷമമായാല്‍ കൃത്യമായി അക്രമം നടത്തുന്നവരെ പിടികൂടാനാവുമെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം.

ബുധനാഴ്ച രാവിലെ തിരുവനന്തപുരം ബേക്കറി ജങ്ഷനിൽനിന്നു ന്നു മോഷ്ടിച്ച ബൈക്കുമായാണ് ഇവർ കൊല്ലം ജില്ലയിലെത്തിയത്. ബൈക്ക് മോഷണം പോയതായി പരാതിലഭിച്ച തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് ഇവരെ ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ച് പിന്തുടരുന്നുണ്ടായിരുന്നു. ഇവർ കടമ്പാട്ടുകോണത്ത് ജില്ലാ അതിർ ത്തി കടന്ന് കൊല്ലത്തെത്തിയതും വിവരം കൈമാറി.

ഇതിനിടെയാണ് രാവിലെ ചാത്തന്നൂർ ഏറം, കനകസദനത്തിൽ ശൃംരാജിന്റെ വീട്ടിൽ മോഷണം നടന്നത്. ഇവിടെനിന്നു സ്വർണവും പണവുമായി മുങ്ങിയ മോഷ്ടാക്കളും ടെ ദൃശ്യങ്ങൾ വീട്ടിലെ നിരീക്ഷണം ക്യാമറയിൽ പതിഞ്ഞിരുന്നു. അൽപസമയത്തിനുശേഷം പത്തരയോടെ പാരിപ്പള്ളി പാമ്പുറം ഇന്ദ്രനീല ത്തിൽ സുനിൽകുമാറിന്റെ വീട്ടിലും മോഷണം നടന്നു. പാരിപ്പള്ളിയി ലെ വ്യാപാരിയായ സുനിൽകുമാർ രാവിലെ കടയിൽപ്പോയിരുന്നു. സുനിൽകുമാറിന്റെ ഭാര്യ കവിത മകളെ സ്കൂളിലയയ്ക്കാൻ പോയ സമയത്തായിരുന്നു മോഷണം. വീട്ടിലുണ്ടായി രുന്ന വളർത്തുനായ്ക്കളെ സ്പ്രേ ഉപയോഗിച്ച് മയക്കി.

കതകുതകർത്ത അകത്തുകടന്ന് കിടപ്പുമുറിയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് മോഷ്ടിച്ചത്. മടങ്ങി യെത്തിയ കവിത മുൻവശത്തെ വാതിൽ തുറന്നുകിടക്കുന്നതുകണ്ട് അകത്ത് കയറിപ്പോഴേക്കും മോഷ്ടാവ് മതിൽ ചാടി ഓടി. കവിത മോ ഷ്ടാവിന്റെ പിന്നാലെ ഓടിയെങ്കിലും രക്ഷപ്പെട്ടു. നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിൽനിന്നു ഇവർതന്നെയാണ് പാരിപ്പള്ളിയിലുമെത്തിയതെന്ന് പോലീസ് തിരിച്ചറിഞ്ഞു.

പ്രതികൾ തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതറിഞ്ഞ് തമിഴ്നാട് സ്പെഷ്യൽ ബ്രാഞ്ചിന് ചാത്തന്നൂർ പോലീസ് ഇവരുടെ ചി ത്രങ്ങൾ അയച്ചുകൊടുത്തു. തുടർന്ന് ബൈക്ക് ഉപേക്ഷിച്ച് കൊലം-തെങ്കാശി ബസിൽ നാട്ടിലേ ക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനി ടെ ചെക്പോസ്റ്റിൽ പുളിയറ സ്റ്റേ ഷനിലെ എസ്.ഐ.മാരായ വെള്ള ത്തുരൈ, സഞ്ജയ് ഗാന്ധി തുടങ്ങി യവരുടെ നേതൃത്വത്തിൽ പോലീസ് പിടികൂടുകയായിരുന്നു. മോഷ്ടിച്ച മുഴുവൻ സാധനങ്ങളും ഇവരിൽനിന്ന് കണ്ടെത്താനായതായി പോലീസ് പറഞ്ഞു. ബൈക്ക് ഉപേക്ഷിച്ച സ്ഥലവും ഇവർ പോലീസിനോട് പറഞ്ഞിട്ടുണ്ട്.

ചാത്തന്നൂർ, പാരിപ്പള്ളി, കന്റോൺമെന്റ് സ്റ്റേഷനുകളിലെ പോലീസിന്റെ സമയോചിത ഇടപെടൽ കൊണ്ടുമാത്രമാണ് മോഷണങ്ങൾനടന്ന് മണിക്കൂറുകൾക്കുള്ളിൽ പ്രതികളെ പിടികൂടുന്നതിന് സാധിച്ചത്. പരാതി വിളിച്ചു പറഞ്ഞാല്‍എഴുതി നല്‍കാന്‍ പറയുകയും അത് പിന്നെ ഏറെ നാള്‍ കഴിഞ്ഞ് പരിശോധിക്കുകയും വീട്ടുകാര്‍ പറഞ്ഞാല്‍ പോലും അത് മറ്റ് സ്ഥലങ്ങളിലേക്ക് നല്‍കാതിരിക്കുകയും ചെയ്യുന്ന പതിവ് രീതിയായിരുന്നുവെങ്കില്‍ ഇന്നലെ കള്ളന്മാര്‍ സുരക്ഷിതമായി അവരുടെ സാമ്രാജ്യത്തിലെത്തിയേനേ. വിദേശ രാജ്യങ്ങളിലെ പൊലീസിനെ വെല്ലുന്ന മികവാണ് ഇന്നലെ പൊലീസ് മൊത്തത്തില്‍ പ്രകടമാക്കിയത്.

Advertisement