ഞങ്ങള്‍ കാത്തിരുന്നത് ഇതിനല്ലേ, സാനിയയും റംസാനും ചടുലമായ ചുവടുകളോടെ

Advertisement

മഴവിൽ മനോരമയിലെ ഡാൻസ് റിയാലിറ്റി ഷോയായിരുന്ന ഡി ഫോർ ഡാൻസിലൂടെ മലയാളികൾപരിചയപ്പെട്ട സാനിയ പിന്നീട് ബാലതാരമായും നര്‍ത്തകിയായും ആരാധകരെ നേടി. സാനിയ ഇയ്യപ്പൻ എന്ന നടി മലയാള സിനിമയിലെ ഒരു ഗ്ലാമറസ് താരമായി വളര്‍ന്നുകഴിഞ്ഞു. സാനിയയുടെ സോഷ്യല്‍മീഡിയ പേജുകള്‍ അതിന് തെളിവാണ്.

സാനിയ വന്നതുപോലെ തന്നെ അതെ ഷോയിലൂടെ കടന്നുവന്ന റംസാന്‍ മുഹമ്മദ് ഇതിനോടകം വലിയ ആരാധകവൃന്ദത്തെ നേടിയിട്ടുണ്ട്. സാനിയയെ പോലെ തന്നെ റംസാനും സിനിമകളിലും സാന്നിധ്യമറിയിച്ചു എങ്കിലും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയാണ് റംസാൻ ജനമനസ്സുകളിൽ ഇടം നേടിയത്. ബിഗ് ബോസിന്റെ മൂന്നാമത്തെ സീസണിൽ നാലാം സ്ഥാനം നേടിയ റംസാനും ധാരാളം ആരാധകരുള്ള ഒരു താരമാണ്.

ഇരുവരുടെയും നൃത്തം പഴയ ആ റിയാലിറ്റി ഷോയിൽ മാത്രമല്ല ഇന്നും കാണികള്‍ക്ക് ആവേശമാണ്ഇൻസ്റ്റാഗ്രാമിൽ റീൽസ് വന്നതിന് ശേഷമാണ് ഇരുവരും ഒരുമിച്ചുള്ള ഡാൻസുകൾ വാര്‍ത്തയാകുന്നത്. വളരെ പ്രഫഷണലായ ഏറെ മെയ് വഴക്കത്തോടെയുള്ള നൃത്തമാണ് ഇരുവരും കാഴ്ചവെക്കാറുള്ളത്. റംസാൻ കഴിഞ്ഞ ബിഗ് ബോസ് വിജയിയായ ദിൽഷയ്ക്ക് ഒപ്പമുള്ള ഒരു ഡാൻസ് റീൽസ് ചെയ്തിരുന്നതും ഏറെ പേര്‍ ആസ്വദിച്ചു.

ഇപ്പോഴിതാ ധനുഷും നിത്യാ മേനോനും തരംഗമാക്കിയ തിരുച്ചിത്രമ്പലം എന്ന സിനിമയിലെ ‘മേഘം കറുകത’ എന്ന വൈറൽ പാട്ടിന് സാനിയയും റംസാനും ചേർന്ന് നൃത്തച്ചുവടുകൾ വച്ചിരിക്കുന്ന റീൽസുമായി വന്നിരിക്കുകയാണ് റംസാൻ.. വളരെ ഹൃദ്യമായ നൃത്തമാണ് ഇരുവരും ചെയ്തിരിക്കുന്നത്. ഫെവ് കോംബോ,കാത്തിരുന്ന കോംബോ, ക്യൂട്ട് ജോഡി,തുടങ്ങിയ കമന്റുകൾ വന്നിട്ടുണ്ട്. കോസ്റ്റ്യൂം കൂടി ചേരുംവിധം വേണമെന്നും ആരാധകര്‍ പറയുന്നു.

Advertisement