വീണ്ടും ക്രൈം ത്രില്ലറുമായി ജിത്തു ജോസഫ്

Advertisement

ആസിഫ് അലിയെ കേന്ദ്ര കഥാപാത്രമാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ‘കൂമൻ’ എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. ഇന്‍വെസ്റ്റിഗേഷന്‍ ക്രൈം ത്രില്ലർ ​ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ പോലീസ് ഉദ്യോ​ഗസ്ഥന്‍റെ വേഷത്തിലാണ് ആസിഫ് അലി എത്തുന്നത്.

ഒരു കൊടും കുറ്റവാളിയെ പിടിക്കാനായി പോലീസ് സംഘം നടത്തുന്ന പോരാട്ടമാണ് ചിത്രത്തിന്‍റെ കഥാപശ്ചാത്തലമെന്നാണ് ടീസറില്‍ നിന്ന് ലഭിക്കുന്ന സൂചന. കെ ആര്‍ കൃഷ്‍ണകുമാര്‍ ആണ് കൂമന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
മാജിക് ഫ്രെയിംസ്, അനന്യ ഫിലിംസ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും ആല്‍വിന്‍ ആന്‍റണിയും ചേര്‍ന്നാണ് കൂമന്‍ നിര്‍മ്മിച്ചിരിക്കുന്നത്.  

Advertisement