ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിൽ ഹെഡ്‌ കോൺസ്‌റ്റബിൾ

Advertisement

ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസിൽ ഹെഡ് കോൺസ്റ്റബിൾ തസ്തികയിൽ 63 ഒഴിവുണ്ട്. എഡ്യുക്കേഷൻ ആൻഡ് സ്ട്രെസ് കൗൺസിലർ, വെറ്ററിനറി ഡ്രെസ്സർ വിഭാഗങ്ങളിലാണ് ഒഴിവ്.

വനിതകൾക്കും അപേക്ഷിക്കാം. ശാരീരിക ക്ഷമതാപരീക്ഷ, എഴുത്തുപരീക്ഷ, വൈദ്യപരിശോധന എന്നിവയുണ്ടാവും. അവസാന തീയതി എഡ്യുക്കേഷൻ ആൻഡ് സ്ട്രെസ് കൗൺസിലർ–-നവംബർ 11, വെറ്ററിനറി ഡ്രെസ്സർ–-നവംബർ 17. വിശദവിവരങ്ങൾക്കും അപേക്ഷ ഓൺലൈനായി നൽകാനും www.recruitment.itbpolice.nic.in കാണുക.

Advertisement