ല​ഗേ​ജു​ക​ൾ മാ​റി​യെ​ടു​ക്കു​ന്ന​ത് ത​ല​വേ​ദ​ന​യാ​കു​ന്നു

Advertisement

മ​ത്ര: വിമാനത്താവളങ്ങ​ളി​ൽ ല​ഗേ​ജു​ക​ൾ മാ​റി​യെ​ടു​ക്കു​ന്ന​ത് ത​ല​വേ​ദ​ന​യാ​കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ക​ണ്ണൂ​രി​ൽനി​ന്നു​വ​ന്ന വി​മാ​ന​ത്തി​ൽ മ​സ്ക​ത്തി​ലി​റ​ങ്ങി​യ​വ​രു​ടെ ല​ഗേ​ജു​ക​ൾ മാ​റി​പ്പോ​യ​ത് ഏ​റെ പ്ര​യാ​സ​ങ്ങ​ളു​ണ്ടാ​ക്കി.

വാ​ദി​ക​ബീ​റി​ലു​ള്ള ആ​ളു​ടെ ല​ഗേ​ജ് ബു​ആ​ലി​യി​ലേ​ക്കാ​ണ് മാ​റി​യെ​ടു​ത്തു പോ​യ​ത്. വാ​ട്സ്ആ​പ് ഗ്രൂ​പ്പു​ക​ളി​ലെ അ​ന്വേ​ഷ​ണ​ങ്ങ​ൾക്കൊ​ടു​വി​ലാ​ണ് യ​ഥാ​ർ​ഥ ഉ​ട​മ​ക്ക് ല​ഗേ​ജ് കി​ട്ടി​യ​ത്. അ​പ്പോ​ഴേ​ക്കും നാ​ട്ടി​ൽ​നി​ന്ന്​ കൊ​ണ്ടു​വ​ന്ന ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ളൊ​ക്കെ കേ​ടാ​യ​താ​യി അ​നു​ഭ​വ​സ്ഥ​ൻ പ​റ​ഞ്ഞു‌.

വി​മാ​നം ക​യ​റി​യാ​ൽ ഇ​റ​ങ്ങാ​നും, ല​ഗേ​ജ് എ​ടു​ത്ത് വേ​ഗം സ്ഥ​ലം വി​ടാ​നു​മു​ള്ള മ​ല​യാ​ളി​ക​ളു​ടെ ധൃ​തി ഏ​റെ ‘പ്ര​ശ​​സ്ത’​മാ​ണ്. വി​മാ​നം ലാ​ൻ​ഡ്​ ചെ​യ്യു​ന്ന​തി​നു മു​മ്പേ ചാ​ടി​യെ​ഴു​ന്നേ​ൽക്കു​ന്ന പ്ര​കൃ​തം​മൂ​ലം അ​പ​ക​ടം ക്ഷ​ണി​ച്ചു​വ​രു​ത്തു​മെ​ന്ന മു​ന്ന​റി​യി​പ്പും വി​മാ​ന​ത്തി​ൽനി​ന്നും ല​ഭി​ക്കാ​റു​ള്ള​താ​ണ്.

എ​യ​ർപോ​ർ​ട്ടി​ലി​റ​ങ്ങി​യ ശേ​ഷം ല​ഗേ​ജു​ക​ൾ മാ​റി​യെ​ടു​ത്ത് പോ​കു​ന്ന​തും പ​തി​വാ​യി​ട്ടു​ണ്ട്. ല​ഗേ​ജു​ക​ളു​ടെ ഉ​ട​മ​സ്ഥ​ർ മാ​റി​പ്പോ​വു​ക​യും യ​ഥാ​ർ​ഥ ഉ​ട​മ​യെ ക​ണ്ടെ​ത്താ​നാ​വാ​തെ വ​രു​ക​യും ചെ​യ്താ​ൽ രേ​ഖ​ക​ളും വ​സ്ത്ര​ങ്ങ​ളും ഭ​ക്ഷ​ണ​വ​സ്തു​ക്ക​ളു​മൊ​ക്കെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​പ്പോ​കു​ന്ന അ​വ​സ്ഥ​യും ഉ​ണ്ടാ​കാ​റു​ണ്ട്.

Advertisement