കനത്ത മഴയിൽ വാഹനം ഒഴുകിപ്പോയ സംഭവം; ആർക്കും പരിക്കില്ല

Advertisement

ഫുജൈറ: കനത്ത മഴയിൽ വാദിയിലൂടെ വാഹനം ഒഴുകിപ്പോയി. ഫുജൈറയിൽ നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങ ളിൽ കഴിഞ്ഞ ദിവസം പ്രചരിക്കുകയും ചെ യ്തു. എന്നാൽ, സംഭവത്തിൽ ആർക്കും പരി ക്കില്ലെന്ന് ഫുജൈറ പൊലീസ് പിന്നീട് അറി യിച്ചു. ഇത്തരം അപകടങ്ങളുടെ ചിത്രങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കരുതെന്നും അധികൃതർ ആവശ്യപ്പെട്ടിരുന്നു. മഴയിൽ നിറഞ്ഞ വാദികളിൽ ഇറങ്ങരു തെന്നും അപകട സാധ്യതകളുള്ള സ്ഥലങ്ങ ളിൽ ഇറങ്ങുന്ന ഡ്രൈവർമാർക്ക് 2000 ദിർഹം പിഴയും 23 ബ്ലാക്ക് പോയന്റുകളും 60 ദിവസം വാഹനം പിടിച്ചെടുക്കുകയും ചെയ്യു മെന്ന് നേരത്തെ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Advertisement