സൗദിയിൽ 15,453 താമസം നിയമലംഘകര്‍ പിടിയിൽ പരിശോധന തുടരും

Advertisement

റിയാദ്: സൗദിയിൽ നിയമലംഘകരായ താമസിക്കാർക്കെതിരായ പരിശോധന തുടരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 15000ൽ ഏറെ താമസം നിയമലംഘകാർ പിടിയിലായതായി ആഭ്യന്തരമന്ത്രാലയം വെളിപ്പെടുത്തി. താമസരേഖ കാലാവധി അവസാനിച്ചവർ, അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞുകയറിയവർ, തൊഴിൽ നിയമലംഘനം നടത്തിയവർ എന്നിവരാണ് പിടിയിലായത്. 9865 ഇഖാമ നിയമലംഘകരും 3610 അതിർത്തി സുരക്ഷ ചട്ട ലംഘകരും 1978 തൊഴിൽ നിയമലം ആണ് അറസ്റ്റിലായത്. അതിർത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായ 782 പേരും ഇതിൽ ഉൾപ്പെടും. പിടിയിലായവരിൽ 68 ശതമാനം യമനികളും 29 ശതമാനം എത്യോപ്യക്കാരും 3 ശതമാനം മറ്റു രാജ്യക്കാരുമാണ്. അതിർത്തികൾ വഴി അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 25 പേരും പിടിയിലായിട്ടുണ്ട്. നിയമനടപടികൾ പൂർത്തിയായ 46907 നിയമലംഘകരെ ഇതിനകം നാടുകടത്തിയതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഇവരിൽ 39198 പേർ പുരുഷന്മാരും 7709 പേർ വനിതകളുമാണ്.

Advertisement