ഇസ്രയേലിലെ റോക്കറ്റ് അക്രമണത്തിൽ മലയാളി കെയർ ഗിവർക്ക് പരുക്ക്

Advertisement

ജറുസലേം:
ഇസ്രയേലിലെ റോക്കറ്റ് അക്രമണത്തിൽ മലയാളി നഴ്സിന് പരുക്ക്. കണ്ണൂർ പയ്യാവൂർ സ്വദേശി ഷീജ ആനന്ദിനാണ് പരുക്കേറ്റത്. കൈക്കും കാലിനും വയറിനും പരിക്കേറ്റ ജിഷയ്ക്ക് മൂന്ന് ശസ്ത്രക്രിയകൾ നടത്തിയതാണ് സുഹൃത്തുക്കൾ പങ്ക് വെച്ച വിവരം. പ്രായമായവർക്ക് പരിചരണം നൽകുന്ന കെയർ ഗിവറായി ഇസ്രയേലിലെ അഷ്കലോണിലാണ് ഇവർ ജോലി ചെയ്യുന്നത്. അപകടനില തരണം ചെയ്തതായാണ് വിവരം.

പലസ്തീനുമായുള്ള സംഘർഷത്തിൽ യുക്രൈൻ ഇസ്രയേലിനു പിന്തുണ പ്രഖ്യാപിച്ചു. യുക്രൈൻ പ്രസിഡൻ്റ് വ്ലോദിമിർ സെലൻസ്കി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിച്ചാണ് പിന്തുണ അറിയിച്ചത്. ഇക്കാര്യം സെലൻസ്കി തന്നെ വെളിപ്പെടുത്തി.

കടുത്ത ആക്രമണം നേരിടുന്ന ഇസ്രയേലിനോട് യുക്രൈൻ ഐക്യപ്പെടുന്നു എന്നറിയിക്കാൻ ഞാൻ നെതന്യാഹുവുമായി സംസാരിച്ചു. കൊല്ലപ്പെട്ടവർക്ക് അനുശോചനം അറിയിച്ചു. ആക്രമണത്തെ തുടർന്ന് പ്രദേശത്തെ സുരക്ഷയിലുണ്ടായേക്കാവുന്ന മാറ്റങ്ങളെപ്പറ്റിയും ഞങ്ങൾ സംസാരിച്ചു.
സെലൻസ്കി പറഞ്ഞു.

Advertisement