വിമ്പിൾഡൻ വനിതാ സിംഗിൾസ് കിരീടം വാന്ദ്രസോവയ്ക്ക്

Advertisement

ലണ്ടൻ: വിമ്പിൾഡൻ വനിതാ സിംഗിൾസിൽ ചരിത്രമെഴുതി ചെക്ക് റിപ്പബ്ലിക് താരം മാർകേറ്റ വാന്ദ്രസോവ കിരീടം ചൂടി. ഏകപക്ഷീയമായി മാറിയ കലാശപ്പോരാട്ടത്തിൽ നിലവിലെ രണ്ടാം സ്ഥാനക്കാരിയായ തുനീസിയൻ താരം ഒൻസ് ജാബറിനെ വീഴ്ത്തിയാണ് വാന്ദ്രസോവ കിരീടം നേടിയത്. താരത്തിന്റെ ആദ്യ ഗ്രാൻസ്‍‌ലാം കിരീടമാണിത്. സ്കോർ: 6–4, 6–4. ഓപ്പൺ ഇറയിൽ വിമ്പിൾഡൻ കിരീടം ചൂടുന്ന ആദ്യ സീഡില്ലാ താരമാണ് വാന്ദ്രസോവ. സെമിയിൽ വാന്ദ്രസോവ യുക്രെയ്ൻ താരം എലിന സ്വിറ്റോലിനയെയും (6–3,6–3) ജാബർ ബെലാറൂസ് താരം അരീന സബലേങ്കയെയുമാണ് (6–7,6–4,6–3) തോൽപിച്ചത്.

Advertisement