ഉംറക്ക് ഓണ്‍ലൈന്‍ വിസ അനുവദിച്ചു തുടങ്ങിയതായി ഹജ്ജ്-ഉംറ മന്ത്രാലയം

ع / عام / صلاة عيد الفطر في مكة المكرمة والمدينة المنورة (واس)1443-10-01 هـ
Advertisement

ഉംറക്ക് ഓണ്‍ലൈന്‍ വിസ അനുവദിച്ചു തുടങ്ങിയതായി ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു. ഉംറ തീര്‍ഥാടനത്തിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് കൂടുതല്‍ ആളുകളെ രാജ്യത്തേക്ക് എത്തിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഇത്. വിസ ഓണ്‍ലൈനില്‍ ആകുന്നതോടെ പ്രവേശന നടപടിക്രമങ്ങളും എളുപ്പമാകും. ‘നുസുക്’ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയാണ് വിസയ്ക്ക് അപേക്ഷിക്കേണ്ടത്. മുഹറം ഒന്ന് (ജൂലൈ 19) മുതല്‍ ഓണ്‍ലൈന്‍ വിസയിലുള്ള ഉംറ തീര്‍ഥാടകരുടെ വരവ് ആരംഭിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

Advertisement