ടേക്കോഫിന് മുമ്പ് തുണി ഉപയോഗിച്ച് വിമാനത്തിൻറെ മുന്നിലെ ഗ്ലാസ് വൃത്തിയാക്കുന്ന പൈലറ്റിൻറെ വീഡിയോ വൈറൽ !

Advertisement

കാറുകളും ബസുകളും എന്തിന് റോഡിലൂടെ ഓടുന്ന മിക്ക വാഹനങ്ങളും അതിൻറെ ഉടമയോ ഉപയോഗിക്കുന്ന ആളെ തുണി ഉപയോഗിച്ച് വൃത്തിയാക്കുന്നത് നമ്മൾ ഏതാണ്ട് എല്ലാ ദിവസവും കാണാറുണ്ട്. എന്നാൽ വിമാനത്തിൻറെ മുൻവശത്തെ ഗ്ലാസ് വൃത്തിയാക്കുന്ന പൈലറ്റിനെ കണ്ടിട്ടുണ്ടോ? അതും വെറുമൊരു തുണി ഉപയോഗിച്ച്? വിമാനത്തിൻറെ വിൻറോ ഗ്ലാസിലൂടെയാണ് പൈലറ്റ് തൻറെ മുൻ വശത്തെ ഗ്ലാസ് വൃത്തിയാക്കുന്നത്.

mhatre.ameya എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഇതിനകം ഒന്നേമുക്കാൽ ലക്ഷം പേർ വീഡിയോ ലൈക്ക് ചെയ്തു കഴിഞ്ഞു. വീഡിയോയിൽ രാത്രിയിലെ വിമാനയാത്രയാണെന്ന് വ്യക്തം. വീഡിയോയിൽ ‘ദേശി ജുഹാദ്’ എന്ന് കുറിച്ചിരിക്കുന്നത് കാണാം.

വിമാനത്തിൻറെ ഗ്ലാസ് വൃത്തിയാക്കുന്നതിൽ ഒരു പ്രാദേശിക പരിഹാരമാർഗ്ഗം എന്നാണ് നെറ്റിസൺസെല്ലാം പൈലറ്റിൻറെ പ്രവർത്തിയെ കുറിച്ച് പറയുന്നത്. നവീകരണത്തിനുള്ള സഹജമായ കഴിവുള്ള ഒരു സത്യസന്ധനായ ഇന്ത്യക്കാരനായിരിക്കണമെന്ന് ചിലർ തമാശ പറഞ്ഞു. വീഡിയോയിൽ പൈലറ്റ് തൻറെ സീറ്റിൽ നിന്ന് പുറത്തേക്ക് ചാഞ്ഞ്, വിമാനത്തിൻറെ മുൻവശത്തെ കണ്ണാടിയിലേക്ക് ചാഞ്ഞ് കിടന്നാണ് തുണി കൊണ്ട് ഗ്ലാസ് വൃത്തിയാക്കുന്നത്. വീഡിയോ പങ്കവച്ചു കൊണ്ട് മഹാത്രേ അമേയ ഇങ്ങനെ എഴുതി, ‘അമേരിക്കയിലെ ദേശി ജുഗാദ്” എന്ന്.

നിരവധി പേരാണ് വീഡിയോയ്ക്ക് രസകരമായ കുറിപ്പെഴുതിയത്, ‘നിങ്ങൾക്ക് ട്രക്ക് ഡ്രൈവറിൽ നിന്ന് പൈലറ്റായി സ്ഥാനക്കയറ്റം ലഭിക്കുമ്പോൾ.’ എന്നായിരുന്നു ഒരാളുടെ കമൻറ്. “ഒരിക്കൽ ഇന്ത്യക്കാരൻ, എല്ലായ്‌പ്പോഴും ഒരു ഇന്ത്യക്കാരൻ” എന്നായിരുന്നു വേറൊരാൾ എഴുതിയത്. മറ്റൊരാൾ കുറിച്ചത്,’ അതൊരു ഇന്ത്യക്കാരനായിരിക്കണം. കാരണം എല്ലാത്തരം താത്കാലിക പരിഹരങ്ങളും ഞങ്ങൾ ഇന്ത്യക്കാർക്ക് അറിയാം.’

Advertisement