പ്രമേഹരോഗികള്‍ 2050ഓടെ ഇരട്ടിയാകും, എങ്ങനെ മറികടക്കാം

Advertisement

ന്യൂയോര്‍ക്ക് . പ്രമേഹ രോഗമുള്ള മുതിര്‍ന്നവരുടെ എണ്ണം ആഗോളതലത്തില്‍ 2050ഓടെ നിലവിലെ കണക്കുകളില്‍ നിന്ന് രണ്ടിരട്ടി ഉയര്‍ന്ന് 1.3 ബില്യണ്‍ കടക്കുമെന്ന് പഠനം.

2021ലെ കണക്ക് പ്രകാരം ലോകത്ത് പ്രമേഹ രോഗബാധിതരായ മുതിര്‍ന്നവരുടെ എണ്ണം 529 മില്യണ്‍ ആണ്. അതേ സമയം, കഴിഞ്ഞ നാലുവര്‍ഷം കൊണ്ട് ഇന്ത്യയില്‍ പ്രമേഹ രോഗികളിലുണ്ടായത് 44 ശതമാനം വര്‍ദ്ധനവാണെന്ന പഠനം അടുത്തിടെ പുറത്തുവന്നിരുന്നു. രാജ്യത്ത് ഇന്ന് 101 മില്യണിലധികം പ്രമേഹ രോഗികളുണ്ടെന്നാണ് കണ്ടെത്തല്‍.

ജീവിതശൈലിയുമായി ബന്ധപ്പെട്ട കാരണങ്ങളാണ് രോഗികളുടെ എണ്ണം ഉയരാന്‍ കാരണമാവുക എന്ന് അടുത്തിടെ ഒരു ശാസ്ത്ര ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. അടുത്ത 30 വര്‍ഷത്തിനിടെ ഒരു രാജ്യത്തും പ്രമേഹ രോഗികളുടെ എണ്ണത്തില്‍ കുറവുണ്ടാകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ടൈപ്പ് 2 പ്രമേഹമാണ് 96 ശതമാനം പേരെയും അലട്ടുക.

എന്നാല്‍ തുടക്കത്തില്‍ തന്നെ കണ്ടെത്തി പ്രതിരോധ നടപടികള്‍ സ്വീകരിച്ചാല്‍ രോഗത്തെ നിയന്ത്രിക്കാനാകും. അമിത വണ്ണവും പ്രമേഹത്തെ സ്വാധീനിക്കുന്ന ഘടകങ്ങളിലൊന്നാണ്. നിലവില്‍ ലോകത്ത് പത്തിലൊരാള്‍ക്ക് പ്രമേഹമുണ്ടെന്നാണ് കണക്ക്. 2021ല്‍ മാത്രം 67 ലക്ഷം പേരാണ് ഹൃദയാഘാതം, സ്ട്രോക്ക്, കരള്‍ രോഗം, വൃക്ക രോഗം തുടങ്ങിയ പ്രമേഹത്തിന്റെ സങ്കീര്‍ണതകള്‍ മൂലം മരിച്ചത്. പ്രമേഹരോഗികള്‍ക്ക് കൊവിഡ് പിടിപെടാനും മരണപ്പെടാനുമുള്ള സാദ്ധ്യത ഇരട്ടിയാണ്.

പ്രമേഹ ഭീഷണി തിരിച്ചറിയുമ്പോള്‍ അതിന് മറുമരുന്നു തേടാതെ നേരത്തേതന്നെ ശ്രമം നടത്തുന്നവര്‍ക്ക് ഈ പ്രതിസന്ധി വിജയകരമായിതന്നെമറികടക്കാനാകും. കൃത്യവും ആവശ്യത്തിനുമുള്ള വ്യായാമം, അമിതമല്ലാത്തതും പോഷക സമൃദ്ധവുമായ ഭക്ഷണം. ഭക്ഷണത്തിന്‍റെ സ്വഭാവം തിരിച്ചറിഞ്ഞ് സ്വീകരിക്കല്‍. ശരിയായ മരുന്നുപയോഗം എന്നിവ പ്രയോജനം ചെയ്യും.

Advertisement

1 COMMENT

  1. ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ്, അമിതമായ പഞ്ചസാര എന്നിവ പരമാവധി കുറക്കുക. സുഗറിന് ആയൂർവേദ,സിദ്ധ, ഹോമിയോ, യുനാനി മരുന്നുകളും ഉപയോഗിക്കുക.

Comments are closed.