പോരുന്നോ കാന‍ഡ വിളിക്കുന്നു

Advertisement

മലയാളികള്‍ കുടിയേറ്റത്തിനായി ശ്രമിക്കുന്ന രാജ്യങ്ങളുടെ മുന്‍പന്തിയില്‍ നില്‍ക്കുന്നതിന്ന് കാനഡയായിരിക്കും. ഉന്നത പഠനവും ജോലിയും കാനഡയിലേക്ക് ഇന്ത്യക്കാരുടെ, പ്രത്യേകിച്ച് മലയാളികളുടെ ഒഴുക്കാണ് അടുത്ത കാലത്തായി ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം 1.63 ലക്ഷം ആളുകള്‍ ഇന്ത്യന്‍ പൌരത്വം ഉപേക്ഷിച്ചു പോയി എന്നാണ് കണക്ക്.

ഇതില്‍ പകുതി പേരും അമേരിക്കന്‍ പൗരന്മാരായപ്പോള്‍ 21,597 പേര്‍ കനേഡിയന്‍ പൗരത്വം സ്വീകരിച്ചു.യുഎസ്ിലേക്കു കുടിയേറുന്നതിലും എളുപ്പമാണ് കാനഡയും യുകെയുമെന്ന നിലയുണ്ട്. വിദേശത്തെ തൊഴിലും കുടിയേറ്റവും മോഹിക്കുന്ന മലയാളികളെ സംബന്ധിച്ച് സന്തോഷകരമായ വാര്‍ത്തകളാണ് അടുത്ത കാലത്ത് വന്നുകൊണ്ടിരിക്കുന്നത്. നിരവധി തൊഴിലുകളാണ് കാനഡയില്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഭാഷാ അഭിരുചി അടക്കമുള്ള കടമ്പകള്‍ കടന്നാല്‍ കാനഡയില്‍ മികച്ച ജോലി കണ്ടെത്താന്‍ സാധിക്കും

സമ്മര്‍ വരുന്നതോടെ വിവിധ തൊഴില്‍ മേഖലകള്‍ കൂടുതല്‍ സജീവമായിട്ടുണ്ട്. പുതിയ ജോലി നേടിയെടുക്കുന്നത് ജോലി പരിചയം വളര്‍ത്തിയെടുക്കാനും പുതിയ കഴിവുകള്‍ വികസിപ്പിക്കാനും ഇത് ഒരു ചെറുപ്പക്കാരനെ അനുവദിക്കുക മാത്രമല്ല, ചെലവുകള്‍ വഹിക്കുന്നതിനും ഭാവിയിലേക്ക് ലാഭിക്കുന്നതിനും അല്ലെങ്കില്‍ തുടര്‍ വിദ്യാഭ്യാസത്തിന് ഉതകുന്നതിനും പണം അവര്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും.

ഇന്നലെ മുതല്‍ യുവജനങ്ങള്‍ക്കായുള്ള കാനഡ സമ്മര്‍ ജോബ്സ് (CSJ) 2023-ലെ നിയമന കാലയളവ് ആരംഭിക്കുമെന്നാണ് സ്ത്രീ, ലിംഗ സമത്വ, യുവജന വകുപ്പ് മന്ത്രി മാര്‍സി ഐന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഈ വേനല്‍ക്കാലത്ത്, 70,000-ലധികം പ്ലെയ്സ്മെന്റുകള്‍ പ്രായപൂര്‍ത്തിയായ ചെറുപ്പക്കാര്‍ക്കായി ലഭ്യമാക്കുന്നുവെന്നും മന്ത്രി പ്രഖ്യാപനത്തിലൂടെ വ്യക്തമാക്കി.

തൊഴിലന്വേഷകര്‍ക്ക് jobbank.gc.ca/youth-ലും Job Bank മൊബൈല്‍ ആപ്പിലും വിവിധ മേഖലകളില്‍ പുതിയ തൊഴിലവസരങ്ങള്‍ കണ്ടെത്താനാകും. തൊഴില്‍ തടസ്സങ്ങള്‍ നേരിടുന്ന യുവാക്കളെ പിന്തുണയ്ക്കുന്ന പദ്ധതികള്‍ക്ക് ഈ പ്രോഗ്രാം മുന്‍ഗണന നല്‍കുന്നു. എല്ലാ യുവജനങ്ങള്‍ക്കും അവരുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിന് തുല്യമായ അവസരങ്ങള്‍ നല്‍കുന്നതിലൂടെ, തൊഴില്‍ വിപണിയില്‍ വിജയിക്കാന്‍ കാനഡ സമ്മര്‍ ജോബ്സിന് അവരെ സഹായിക്കാനാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു

Advertisement

1 COMMENT

Comments are closed.