ബ്രിട്ടനുവേണ്ടി നല്ലത് ചെയ്യാൻ മരുമകനു കഴിയുമെന്ന് ഇൻ​ഫോസിസ് സ്ഥാപകൻ

Advertisement

ലണ്ടൻ: ബ്രിട്ടനുവേണ്ടി നന്നായി പ്രവൃത്തിക്കാൻ മരുമകനു കഴിയുമെന്ന് ഇൻ​ഫോസിസ് സ്ഥാപകൻ നാരായണ മൂർത്തി. മരുമകൻ ഋഷി സുനക് ബ്രിട്ടീഷ് പ്രധാനമന്ത്രിയാവുന്ന സാഹചര്യത്തിലാണ് നാരായണ മൂർത്തിയുടെ പ്രസ്താവന.

`ഋഷിയെ അഭിനന്ദിക്കുന്നു. അയാളുടെ വിജയത്തിൽ അഭിമാനിക്കുയാണിപ്പോൾ. എനിക്ക് ഉറപ്പിച്ച് പറയാൻ കഴിയും ബ്രിട്ടനിലെ ജനതയ്ക്ക് വേണ്ടി അയാൾ നല്ലത് ചെയ്യാൻ കഴിയു​​​’മെന്ന് നാരായണ മൂർത്തി പറഞ്ഞു.

ഇന്ത്യയിലെ പഞ്ചാബിൽ വേരുകളുള്ള നാൽപ്പത്തിരണ്ടുകാരനാണ് ഋഷി സുനക്. ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടേയും എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധാമൂർത്തിയുടേയും മകളായ അക്ഷതാ മൂർത്തിയാണ് സുനാകിന്റെ ജീവിതപങ്കാളി. 2009 ഓഗസ്റ്റ് 13-ന് ബെംഗളൂരുവിലെ ലീലാ പാലസ് ഹോട്ടലിലായിരുന്നു വിവാഹം. കൃഷ്ണ, അനൗഷ്‌ക എന്നുപേരുള്ള രണ്ടു പെൺകുട്ടികളാണ് ഇവർക്ക്.

Advertisement