കൊല്ലം: നഗരമധ്യത്തിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന തെരുവിലെ വീട്ടിൽ കള്ളനോട്ട് അച്ചടിക്കാൻ തയ്യാറാക്കിയ ഡമ്മി നോട്ടുകളും പ്രിന്റിങ് മെഷീനുകളും കണ്ടെത്തി. സംഭവത്തിൽ കൊല്ലം വെസ്റ്റ് കൈക്കുളങ്ങര കല്ലേലിവയൽ പുരയിടത്തിൽ സിബിയോണിനെ (37) അറസ്റ്റ് ചെയ്തു. കള്ളനോട്ട് അച്ചടിക്കാൻ ഉപയോഗിച്ച 500 രൂപയുടെ നോട്ടുകളുടെ വശങ്ങളിൽ കളർ പ്രിന്റ് ചെയ്ത 520 കെട്ട് പേപ്പറുകളാണ് കണ്ടെത്തിയത്. ഇവ പൂർണമായി അച്ചടിച്ചിരുന്നെങ്കിൽ ഏകദേശം രണ്ടരക്കോടി രൂപയുടെ കള്ളനോട്ടുകൾ തയ്യാറാക്കാനാകുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
Home News Breaking News കൊല്ലത്ത് കള്ളനോട്ട് അച്ചടിക്കാൻ നീക്കം; 2.5 കോടി രൂപയുടെ ഡമ്മി നോട്ടുകൾ പിടികൂടി



























