തിരുവനന്തപുരം: തനിക്കെതിരെ ചില ദൃശ്യമാധ്യമങ്ങളും യൂട്യൂബ് ചാനലുകളും തുടർച്ചയായി അടിസ്ഥാനരഹിതവും അസംബന്ധവുമായ വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയാണെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗവും മുൻ മന്ത്രിയുമായ പി.കെ. ശ്രീമതി. തുടർച്ചയായ വ്യക്തിഹത്യയിലും വ്യാജപ്രചാരണങ്ങളിലും മനംനൊന്ത് തിരുവനന്തപുരത്ത് മാധ്യമങ്ങൾക്ക് മുൻപിൽ അവർ വിതുമ്പി. ദുരനുഭവങ്ങൾ വിശദീകരിക്കുന്നതിനിടെയാണ് മുതിർന്ന പാർട്ടി നേതാവ് വികാരാധീനയായത്.
വ്യാജ വാർത്തകൾ ഉന്നയിച്ച് സമൂഹത്തിൽ അപമാനിക്കാൻ ശ്രമിക്കുന്ന മാധ്യമങ്ങൾക്കും യൂട്യൂബ് ചാനലുകൾക്കുമെതിരെ ശക്തമായ നിയമനടപടിയും മാനനഷ്ടക്കേസും ഫയൽ ചെയ്യുമെന്ന് അവർ വ്യക്തമാക്കി. തെളിവുകൾ ശേഖരിച്ച് വക്കീലിന് കൈമാറിക്കഴിഞ്ഞതായി പി.കെ. ശ്രീമതി അറിയിച്ചു.
കഴിഞ്ഞ മൂന്നാല് ദിവസമായിട്ടാണ് ചില മാധ്യമങ്ങൾ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത്. ഇല്ലാത്ത ഒരു വ്യക്തിയുടെ പേരിലാണ് നിലവിൽ വ്യാജ ആരോപണം ഉന്നയിച്ചിരിക്കുന്നത്. പി.ആർ. കൃഷ്ണൻ എന്നൊരു എം.എൽ.എ ഉണ്ടെന്നും, ആ വ്യക്തിയുടെ ഭാര്യയായി അഭിനയിച്ച് താൻ നിയമസഭയിൽ നിന്നുള്ള ഫാമിലി പെൻഷൻ കൈപ്പറ്റുന്നു എന്നുമാണ് പുതിയ പ്രചാരണം. ഇങ്ങനെയൊരു എം.എൽ.എ ഉണ്ടോ എന്ന് താൻ അന്വേഷിച്ചെങ്കിലും പാലക്കാടോ തൃശൂരോ ഇത്തരമൊരു വ്യക്തിയില്ലെന്നാണ് അറിഞ്ഞത്.
Home News Breaking News ഏതോ എംഎൽഎയുടെ ഭാര്യയായി നടിച്ച് പെന്‍ഷന്‍ വാങ്ങുന്നുവെന്ന് കുപ്രചരണം; വ്യാജവാര്‍ത്തയില്‍ പൊട്ടിക്കരഞ്ഞ് പി.കെ.ശ്രീമതി




























