ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറസ്റ്റില്‍. മദ്യനയ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. ഇഡി ഉദ്യോഗസ്ഥര്‍ വീട്ടില്‍ എത്തിയാണ് കെജ്രിവാളിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വീടിനു പുറത്ത് വന്‍ പൊലീസ് സന്നാഹത്തെ എത്തിച്ചുകൊണ്ടാണ് ഇഡി എത്തിയത്.
അറസ്റ്റ് ഒഴിവാക്കാനായി കെജ്രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി കോടതി തള്ളി. കെജ്രിവാളിന്റെ അറസ്റ്റ് ഇപ്പോള്‍ തടയില്ലെന്ന് ഉച്ചക്ക് ഡല്‍ഹി ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു. മണിക്കൂറുകള്‍ക്കകം ഇഡി സംഘം കെജ്രിവാളിന്റെ വീട്ടിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നാടകീയ രംഗങ്ങള്‍ക്കാണ് ഡല്‍ഹി സാക്ഷ്യം വഹിക്കുന്നത്.

Advertisement