മരണാനന്തര ബഹുമതിയായി കര്‍പ്പൂരി ഠാക്കൂറിന് ഭാരത് രത്ന

ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പ്പൂരി ഠാക്കൂറിന് രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരത് രത്ന. മരണാനന്തര ബഹുമതിയായാണ് പിന്നോക്കവിഭാഗങ്ങള്‍ക്കാടി പേരാടിയ കര്‍പ്പൂരി ഠാക്കൂറിന് ഭാരത രത്‌ന നൽകുന്നത്. പിന്നാക്ക വിഭാഗങ്ങള്‍ക്കും,  തൊഴിൽ,ഭാഷ അടിസ്ഥാനത്തിൽ ഉള്ള സംവരണത്തിന് വേണ്ടി പോരാടിയ ആദ്യ നേതാവായിരുന്നു കർപ്പൂരി ഠാക്കൂര്‍. ബീഹാറിലെ ആദ്യ കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. രണ്ടു തവണ ചുരുങ്ങിയ കാലയളവില്‍ ബീഹാറിന്‍റെ മുഖ്യമന്ത്രിയായി.  കർപ്പൂരി ഠാക്കൂറിന് ഭാരത് രത്ന സമൂഹത്തിന്‍റെ ഐക്യം പ്രോല്‍സാഹിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സില്‍ കുറിച്ചു. 

Advertisement