പയ്യാമ്പലം ബീച്ചില്‍ ഗവര്‍ണറുടെ പാപ്പാഞ്ഞി മാതൃകയിലുള്ള കോലം കത്തിച്ച് എസ്എഫ്‌ഐ

Advertisement

ഗവര്‍ണര്‍ക്കെതിരെയുള്ള സമരത്തിന്റെ തുടര്‍ച്ചയെന്നോണം പയ്യാമ്പലം ബീച്ചില്‍ ഗവര്‍ണറുടെ പാപ്പാഞ്ഞി മാതൃകയിലുള്ള കോലം കത്തിച്ച് എസ്എഫ്‌ഐ. പാപ്പാഞ്ഞിയുടെ മാതൃകയില്‍ 30 അടി ഉയരത്തില്‍ വലിയ കോലമാണ് ബീച്ചില്‍ തയ്യാറാക്കിയിരുന്നത്.
സര്‍വകലാശാലകളെ കാവിവത്ക്കരിക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് വലിയ പ്രതിഷേധമാണ് എസ്എഫ്‌ഐ ഗവര്‍ണര്‍ക്കെതിരെ ഉയര്‍ത്തുന്നത്. ഗവര്‍ണര്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ മറ്റൊരു രൂപമാണ് കോലം കത്തിക്കലിലൂടെ എസ്എഫ്‌ഐ നടത്തിയിരിക്കുന്നത്. നേരത്തെ ബാനര്‍ ഉയര്‍ത്തിയും, കരിങ്കൊടി കാണിച്ചും ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ പ്രതിഷേധം നടത്തിയിരുന്നു.

Advertisement